കേരളത്തില്‍ മൂന്ന് എഐസിസി സെക്രട്ടറിമാര്‍കൂടി

ദീപ് ദാസ് മുന്‍ഷിക്കൊപ്പം പി വി മോഹന്‍, വി കെ അറിവഴകന്‍, മന്‍സൂര്‍ അലിഖാന്‍ എന്നിവരാണ് നിയമിതരായത്. പി വി വിഷ്ണുനാഥ് തെലങ്കാനയുടെയും റോജി എം ജോണ്‍ കര്‍ണാടകയുടെയും ചുമതലയില്‍ തുടരും.

author-image
Prana
New Update
aicc 1
Listen to this article
0.75x 1x 1.5x
00:00 / 00:00

കേരളത്തിലെ കോണ്‍ഗ്രസ് സംഘടന ചുമതലയില്‍ മൂന്ന് എഐസിസി സെക്രട്ടറിമാര്‍ കൂടി. ദീപ് ദാസ് മുന്‍ഷിക്കൊപ്പം പി വി മോഹന്‍, വി കെ അറിവഴകന്‍, മന്‍സൂര്‍ അലിഖാന്‍ എന്നിവരാണ് നിയമിതരായത്. പി വി വിഷ്ണുനാഥ് തെലങ്കാനയുടെയും റോജി എം ജോണ്‍ കര്‍ണാടകയുടെയും ചുമതലയില്‍ തുടരും.

കര്‍ണാടകയില്‍ റോജി എം ജോണിന് പുറമെ മയൂര എസ് ജയകുമാര്‍, അഭിഷേക് ദത്ത്, പി ഗോപി തുടങ്ങിയവരും നിയമിതരായിട്ടുണ്ട്.

അസമില്‍ രണ്ട് പേരാണ് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതരായത്. പൃഥ്വിരാജ് സാതെ, ജിതേന്ദ്ര ഭാഗേല്‍ എന്നിവരാണ് എഐസിസിയുടെ അസമിലെ സെക്രട്ടറിമാര്‍. ഗുജറാത്തില്‍ റാംകിഷന്‍ ഓഝ, ഉഷ നായിഡു, ഭൂപേന്ദ്ര മാരവി, സുഭാഷിനി യാദവ് എന്നിവര്‍ സെക്രട്ടറി സ്ഥാനം വഹിക്കും.

മാഹാരാഷ്ട്രയില്‍ ബി എം സന്ദീപ്, ഖാസി നിസാമുദ്ദീന്‍, കുനാല്‍ ചൗധരി, യു ബി വെങ്കടേഷ് കോണ്‍ഗ്രസ് സംഘടന ചുമതലയില്‍ തുടരും. മണിപ്പൂരില്‍ ക്രിസ്റ്റഫര്‍ തിലക് ആയിരിക്കും സെക്രട്ടറി സ്ഥാനം വഹിക്കുക.

ഉത്തര്‍പ്രദേശില്‍ ധീരജ് ഗുര്‍ജാര്‍, രാജേഷ് തിവാരി, തന്‍ഖ്വിര്‍ ആലം, പ്രദീപ് നര്‍വാള്‍, നിലാന്‍ഷു ചതുര്‍വേദി, സത്യനാരായണന്‍ പടേല്‍ എന്നിവരും പശ്ചിമബംഗാളില്‍ അമ്പ പ്രസാദ്, അസഫ് അലി ഖാന്‍ എന്നിവരും നിയമിതരായി. ജമ്മു കശ്മീരില്‍ ദിവ്യ മഡേര്‍ണ, മനോജ് യാദവ് എന്നിവര്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതരായിട്ടുണ്ട്.

 

kpcc AICC