കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചുമകൻ മരിച്ച മനോവിഷമത്താൽ മുത്തശിയും മുത്തശിയുടെ സഹോദരിയും ജീവനൊടുക്കിയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കൂത്തുപറമ്പ് പൊലിസ് ഇൻക്വസ്റ്റ് നടത്തി

author-image
Devina
New Update
death

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ. യുവാവും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്.

 കിഷൻ സുനിൽ (23), മുത്തശ്ശി റെജി വി കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്.

കിഷൻ നേരത്തെ പോക്‌സോ കേസിൽ പ്രതിയാണ്.

കൊച്ചുമകൻ മരിച്ച മനോവിഷമത്താൽ മുത്തശിയും മുത്തശിയുടെ സഹോദരിയും ജീവനൊടുക്കിയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കൂത്തുപറമ്പ് പൊലിസ് ഇൻക്വസ്റ്റ് നടത്തി.