/kalakaumudi/media/media_files/2025/04/09/vAm3IQQKAB49R0iweiWk.jpg)
തൃക്കാക്കര : മെക്സിക്കോയിൽ നിന്ന് തപാലിൽ പാഴ്സലായി കൊച്ചിയിലെത്തിച്ച 50 എൽ.എസ്.ഡി സ്റ്റാമ്പുകളും ഡച്ച് പൗരൻ ഉൾപ്പെടെ മൂന്നു പേരെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പിടികൂടി. എറണാകുളത്തെ ഫോറിൻ പോസ്റ്റ് ഓഫീസിൽ മാർച്ച് 29 നാണ് പാഴ്സൽ എത്തിയത്. രഹസ്യവിവരത്തെ തുടർന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ 50 എൽ.എസ്.ഡി സ്റ്റാമ്പുകൾ പാഴ്സലിൽ ഒളിപ്പിച്ചതായി കണ്ടെത്തി. വിലാസപ്രകാരം ഏപ്രിൽ മൂന്നിന് കടവന്ത്രയിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ പാഴ്സൽ എത്തിച്ചു. പാഴ്സൽ വാങ്ങാനെത്തിയ വിലാസക്കാരൻ, അയാളുടെ കൂട്ടാളി, ഒരു ഡച്ച് പൗരൻ എന്നിവരെ അപ്പാർട്ട്‌മെന്റിൽ നിന്ന് പിടികൂടി. ഒന്നിലേറെ രാജ്യങ്ങളിലായി ബന്ധമുള്ള അന്താരാഷ്ട്ര സംഘമാണ് എൽ.എസ്.ഡി കടത്തലിന് പിന്നിലെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഡാർക്ക് വെബ് മുഖേനയാണ് ഇടപാടുകൾ. ലഹരിക്കടത്ത് ചങ്ങലയിൽ ഉൾപ്പെട്ടവരുടെ ബന്ധങ്ങൾ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.