നിപ: മലപ്പുറത്ത് മൂന്നുപേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്

ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയിയിലുള്ളത്. അതില്‍ 50 പേര്‍ ഹൈ റിസ്‌ക് മ്പര്‍ക്കപ്പട്ടികയിലാണുള്ളത്. മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലേയും വൈകുന്നേരവും അവലോകന യോഗം ചേര്‍ന്നു.

author-image
Vishnupriya
New Update
czc
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: മലപ്പുറത്ത് മൂന്നു പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 16 പേരുടെ പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.

ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയിയിലുള്ളത്. അതില്‍ 50 പേര്‍ ഹൈ റിസ്‌ക് മ്പര്‍ക്കപ്പട്ടികയിലാണുള്ളത്. മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലേയും വൈകുന്നേരവും അവലോകന യോഗം ചേര്‍ന്നു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനം തടയുന്നതിനുള്ള ശ്രമം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. രോഗവ്യാപനത്തിനുള്ള സാധ്യത കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്കിലും ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

nipah virus malappuram