എറണാകുളം: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ അടിച്ചുകൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കൊലപാതകത്തില്‍ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രതി മാനസികപ്രശ്‌നം ഉള്ള ആളാണോ എന്ന് സംശയമുണ്ടെന്ന് റൂറല്‍ എസ്പി പറഞ്ഞു. ലഹരിക്ക് അടിമയാണോ എന്നതില്‍ പരിശോധന നടക്കും. ഇയാള്‍ നേരത്തെ പല കേസുകളിലും പ്രതിയാണ്. 2022 മുതല്‍ റൗഡി ലിസ്റ്റില്‍ ഉള്ള ആളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഋതു. വടക്കന്‍ പറവൂര്‍, വടക്കേക്കര സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വടക്കന്‍ പറവൂരില്‍ അടിപിടിക്കേസിലും പ്രതിയാണ്.
ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊലപ്പെടുത്തി, പ്രതി പിടിയില്‍
കൊലപാതകത്തില്‍ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന
New Update