മദ്യപിച്ച് ബസ് ഓടിച്ചു; മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർ എറണാകുളത്ത് പിടിയിൽ

ട്രാൻസ്‌പോർട് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് ജില്ലയിൽ മദ്യപിച്ച് ബസ് ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്മെന്റ് വിഭാഗവും, എറണാകുളം ട്രാഫിക്ക് വെസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

author-image
Shyam Kopparambil
New Update
WhatsApp Image 2025-07-14 at 1.53.16 PM

തൃക്കാക്കര: മദ്യപിച്ച് സ്വകാര്യ ഓടിച്ച സംഭവത്തെ മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാരെ പിടികൂടി.ട്രാൻസ്‌പോർട് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് ജില്ലയിൽ മദ്യപിച്ച് ബസ് ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്മെന്റ് വിഭാഗവും, എറണാകുളം ട്രാഫിക്ക് വെസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ചേരനല്ലൂർ -ഇടപ്പള്ളി,തേവര -കലൂർ,തോപ്പുംപടി കലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവർമാരാണ് മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയത്. കലൂർ, ഹൈക്കോടതി പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ രണ്ട് സ്‌കോഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യുന്നതടക്കം നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്മെന്റ് ആർ.ടി.ഓ പറഞ്ഞു.സ്റ്റാന്റിൽ കയറാതിരിക്കുക,അപകടകരമായ രീതിയിൽവാഹനം ഓടിക്കുക, എയർ ഹോൺ,സ്വാകാര്യ ബസുകളിൽ സൗണ്ട് സിസ്റ്റം ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 18 സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു.അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ആർ.ചന്തു,അരുൺ ശശീധരൻ,ദിനീഷ് കുമാർ,അജയ് മോഹൻദാസ്,ട്രാഫിക്ക് സി.ഐ വി.സന്തോഷ് കുമാർ,എസ്.ഐ പി.എം മധു,ട്രാഫിക്ക് സി.പി.ഓ മാരായ പി.ആർ ആസാദ്,പി.ആർ ജഗേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

kochi Enforcement RTO