കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പെട്ടു. രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. എരിഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), യാസിന്‍(13) എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്. ഒഴുക്കില്‍പെട്ട സമദ്(13)നുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നുച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്.
പയസ്വിനിപ്പുഴയിലെ പാലത്തിന് താഴെ ഭാഗത്താണ് കുളിക്കാനിറങ്ങിയത്. കയത്തില്‍പെട്ടാണ് അപകടം സംഭവിച്ചത്. റിയാസിനെ അഗ്‌നിരക്ഷാ സേനയുടെ തിരച്ചലില്‍ കണ്ടെത്തി ഉടന്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങളുടെ മക്കളാണ് മൂവരും. അവധി ആഘോഷിക്കാനായാണ് മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയത്.
പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. ബേഡകം പോലീസും സ്ഥലത്തുണ്ട്. എരിഞ്ഞിപ്പുഴയില്‍ കച്ചവടം നടത്തുന്ന അഷ്‌റഫ് ശബാന ദമ്പതികളുടെ മകനാണ് യാസിന്‍. അഷ്‌റഫിന്റെ സഹോദരന്‍ മജീദിന്റെ മകനാണ് സമദ്. ഇവരുടെ സഹോദരി മഞ്ചേശ്വരത്ത് താമസിക്കുന്ന റംലയുടെയും സിദ്ദിഖിന്റെയും മകനാണ് റിയാസ്.