കൊട്ടാരക്കര :മുൻ എംഎൽഎയും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററുമായ ഐഷ പോറ്റി രാഷ്ട്രീയം വിടുന്നു.ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുറെ കാലങ്ങളായി പാർട്ടി പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഒന്നും ചെയ്യാനാകാതെ പാർട്ടിയിൽ നില്കാനാകില്ല ; ഓടി നടന്നു ചെയ്യാനാകുന്നവർ തുടരട്ടെ - ഐഷ പോറ്റി പറഞ്ഞു.
ഈയിടെ കൊട്ടാരക്കര ഏരിയ കമ്മറ്റിയിൽ നിന്നും ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു പാർട്ടി കമ്മറ്റികളിൽ നിന്നും പൊതു പരിപാടികളിൽ നിന്നും ഐഷ പോറ്റി വിട്ടു നിൽക്കുന്നതാണ് ഈ ഒഴിവാക്കലിന് കാരണമായി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. പാർട്ടി നേതൃത്വവുമായുള്ള ഭിന്നത കാരണം ഐഷ പോറ്റി മനഃപൂർവം വിട്ടുനിൽക്കുകയാണെന്നാണ് വിവരം . ആ സാഹചര്യത്തിലാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്നുള്ള ഈ പ്രഖ്യാപനം. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ മൂന്നു തവണ പ്രതിനിധീകരിച്ച ഐഷ പോറ്റി ആർ ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിക്കൊണ്ടാണ് പന്ത്രണ്ടാം നിയമസഭയിൽ അംഗമാകുന്നത്.