മസാലദോശ കഴിച്ചതിനു പിന്നാലെ ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരി മരിച്ചു ; ഭക്ഷ്യവിഷബാധയെന്ന് സംശയം

വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ(3) മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം.

author-image
Akshaya N K
New Update
oooo

തൃശ്ശൂര്‍: വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ(3) മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം.

അച്ഛന്‍ ഹെൻട്രിയെ നെടുമ്പാശ്ശേരിയില്‍നിന്ന് വിളിച്ചുകൊണ്ടുവരാനായി പോയതാണ്‌  ഹെന്‍ട്രിയുടെ അമ്മയും ഭാര്യയും മകള്‍ ഒലിവിയയും. തിരിച്ചു വരുന്നതിനിടെ അങ്കമാലിക്ക് സമീപമുള്ള ഹോട്ടലില്‍നിന്ന് ഇവര്‍ മസാലദോശ കഴിച്ചിരുന്നു. 

വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഹെന്‍ട്രിക്കാണ് അസ്വസ്ഥത ആദ്യം പ്രകടമായത്.ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്ത് മടങ്ങിയതിന് പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു.ഇവരും കുത്തിവെപ്പെടുത്ത് വീട്ടിലേക്ക് മടങ്ങി.

പക്ഷെ പിന്നീട് ഒലീവിയയുടെ സ്ഥിതി വഷളാവുകയായിരുന്നു. ഉടന്‍ തന്നെ കൊടകരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



death angamaly thrissur food poisoning masala dosa