/kalakaumudi/media/media_files/2024/10/28/XQwIVIU8gr16532KukAw.jpeg)
ഈസ്റ്റ് ലോക്കൽ സെക്രട്ടറി സുഗതൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ കളക്ടറേറ്റ് ജംഗ്ഷനിൽ ആഹ്ലാദ പ്രകടനം
തൃക്കാക്കര :തൃക്കാക്കര മുൻസിപ്പൽ സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിക്ക് വൻ വിജയം. 11 അംഗ ഭരണസമിതിയിലെ എല്ലാ സ്ഥാനങ്ങളും മുന്നണി സ്വന്തമാക്കി. സഹകരണ സംരക്ഷണ മുന്നണിയിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയത് മുൻ പ്രസിഡന്റ് ഡോ.എം പി സുകുമാരൻനായർ (747) കെ.മോഹനൻ (693) അഡ്വ. ഉദയകുമാർ (686),കെ എച്ച് സെയ്ദ് മുഹമ്മദ് (680),എ എം അബൂബക്കർ (674) പി ബി ജഗദീഷ് (650) വോട്ടുകൾ നേടി ഭരണം നിലനിർത്തിയപ്പോൾ. ഇവർക്കെതിരെ മത്സരിച്ച കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി അലിയാർ (285 )തൃക്കാക്കര മണ്ഡലം പ്രസിഡൻറ് എം എസ് അനിൽകുമാർ (275) വോട്ടുകളെ നേടാനായുള്ളു. സഹകരണ സംരക്ഷണ മുന്നണിയിലെ മുൻ വൈസ് പ്രസിഡന്റായിരുന്ന പി.ശോഭനകുമാരി,അനില പീറ്റർ,ഡോ. സുജിഷ സുനിൽ,ശ്രീഷ്ണൻ സി.പി,ഹക്കീം അലിയാർ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു ഭരണസമിതി ഭാരവാഹികളെ പിന്നീട് തിരഞ്ഞെടുക്കും.വിജയത്തിൽ ആഹ്ലാദം സി.പി.എം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗം കെ.ആർ ബാബു,സി.പി.എം ഈസ്റ്റ് ലോക്കൽ സെക്രട്ടറി സുഗതൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ കളക്ടറേറ്റ് ജംഗ്ഷനിൽ ആഹ്ലാദ പ്രകടനം നടത്തി.