/kalakaumudi/media/media_files/2026/02/26/whatsapp-2026-02-26-17-08-55.jpeg)
കൊച്ചി : ജില്ലാ ആസ്ഥാനമായ തൃക്കാക്കരയുടെ മാലിന്യ സംസ്കരണത്തിനും, കുടിവെള്ളം ,അടിസ്ഥാന വികസനം എന്നിവക്ക് ഊന്നൽ നൽകി നഗരസഭാ ബജറ്റ് വൈസ്. ചെയർപേഴ്സൻ അഡ്വ. ഷെറീന ഷുക്കൂർ അവതരിപ്പിച്ചു. 196,47,45, 225 രൂപ വരവും 176,45,34, 500 രൂപ ചെലവും, 20,02,10,725 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2026-2027 വർഷത്തെ നഗരസഭ ബജറ്റ് വൈസ്. ചെയർ പേഴ്സൻ അഡ്വ. ഷെറീന ഷുക്കൂർ അവതരിപ്പിച്ചു..യോഗത്തിൽ ചെയർമാൻ റാഷിദ് ഉള്ളം പള്ളി അധ്യക്ഷത വഹിച്ചു.
# പ്രധാന നിർദേശങ്ങൾ താഴെ:
മാലിന്യ മുക്ത നഗരസഭ പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികൾക്കായി 3.35കോടി
ഗ്രീൻ പാർക്ക് പദ്ധതി ( സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റെ ഉൾപ്പടെ ) 15 കോടി
തോടുകൾ കാനകൾ വൃത്തിയാക്കാൻ 50 ലക്ഷം
തെരുവ് നായ നിയന്ത്രണം 25 ലക്ഷം
ബയോ ബിൻ 25 ലക്ഷം
തോട് സംരക്ഷണം 50 ലക്ഷം
പട്ടിക ജാതി ക്ഷേമ പദ്ധതികൾക്കായി 2.50 ലക്ഷം
ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ്, ഓഫീസ് സമുച്ചയം 10 കോടി
സ്ത്രീ സൗഹൃദ നഗരസഭ 40 ലക്ഷം
കാക്കനാട് സ്റ്റേഡിയം ടർഫ് നിർമ്മാണം 8 ലക്ഷം
ഭാവന രഹിതർക്ക് ഫ്‌ളാറ്റ് ( സാഫല്യം പദ്ധതി) 10 കോടി
കുടിവെള്ള പദ്ധതി 1 കോടി
പുതിയ ബജറ്റിൽ പറഞ്ഞിട്ടുള്ള പദ്ധതികൾ സമയ ബന്ധിതായി പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് വൈസ്. ചെയർ പേഴ്സൻ അഡ്വ. ഷെറീന ഷുക്കൂർ പറഞ്ഞു ബജറ്റിനെക്കുറിച്ചുള്ള ചർച്ച ശനിയാഴ്ച രാവിലെ 11 ന് നടക്കും
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
