/kalakaumudi/media/media_files/2024/12/03/I97UGWlyUwkS8VjWZK5r.jpg)
തൃക്കാക്കര: തൃക്കാക്കര നാഗസഭ കൗൺസിലർ അജിത തങ്കപ്പനെ അയോഗ്യയാക്കി.അതുസംബന്ധിച്ച ഉത്തരവ് തൃക്കാക്കര നഗരസഭ സെക്രട്ടറി ടി.കെ സന്തോഷ് അജിത തങ്കപ്പന് കൈമാറി.ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ വാഴക്കാലയിലെ വീട്ടിൽ സെക്രട്ടറി നേരിട്ടെത്തിയാണ് ഉത്തരവ് കൈമാറിയത്.കെന്നഡി മുക്ക് 43-ാം വാർഡ് കൗൺസിലറായ അജിത തങ്കപ്പൻ അംഗമായ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിൽ നിരന്തരം വിട്ടുനിൽക്കുന്നതായി പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി..തൃക്കാക്കര നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് യോഗത്തിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ കൗൺസിലർ ആയോഗ്യയാക്കപ്പെടുന്നത്.മുൻ നഗരസഭ ചെയർപേഴ്സനായിരുന്നു അജിത തങ്കപ്പൻ.കോൺഗ്രസ് എ- ഐ ഗ്രൂപ്പുകൾ തമ്മിലുണ്ടാക്കിയ കരാർ പ്രകാരം ഒരുവർഷം മുമ്പാണ് അജിത തങ്കപ്പൻ നിലവിലെ എ ഗ്രൂപ്പിലെ രാധാമണി പിള്ളക്ക് ചെയർപേഴ്സൻ സ്ഥാനം കൈമാറിയത്.