തൃക്കാക്കര നഗരസഭ  വൈസ്.ചെയർമാനായി ടി.ജി ദിനൂപിനെ തെരഞ്ഞെടുത്തു

തൃക്കാക്കര നഗരസഭ വൈസ്.ചെയർമാനായി ടി.ജി ദിനൂപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ അദ്ദേഹം 24  വോട്ടുകൾ നേടി.എൽ.എ ഡെപ്പ്യൂട്ടി കളക്ടർ റെജീനയായിരുന്നു

author-image
Shyam
New Update
sda

തൃക്കാക്കര: തൃക്കാക്കര നഗരസഭ വൈസ്.ചെയർമാനായി ടി.ജി ദിനൂപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ അദ്ദേഹം 24  വോട്ടുകൾ നേടി.എൽ.എ ഡെപ്പ്യൂട്ടി കളക്ടർ റെജീനയായിരുന്നു വരണാധികാരി. എതിർ സ്ഥാനാർഥിയായിരുന്ന ഇടതുപക്ഷത്തിന്റെ എം.കെ ചന്ദ്ര ബാബുവിന് 19  വോട്ടുകളാണ് ലഭിച്ചത്. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.മുസ്ലിം ലീഗുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര അംഗം അബ്ദുഷാന രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.  

THRIKKAKARA MUNICIPALITY