തൃക്കാക്കര നഗരസഭ കാക്കനാട് ഡിവിഷൻ വാർഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

തൃക്കാക്കര നഗരസഭ കാക്കനാട് ഡിവിഷൻ വാർഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ രാധമണിപ്പിള്ള ഉദ്ഘാടനം ചെയ്തു.

author-image
Shyam Kopparambil
New Update
SAda

 തൃക്കാക്കര : തൃക്കാക്കര നഗരസഭ കാക്കനാട് ഡിവിഷൻ വാർഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ രാധമണിപ്പിള്ള ഉദ്ഘാടനം ചെയ്തു.വാർഡ് ഫെസ്റ്റ് ചെയർമാൻ അഡ്വ. ദേവപ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. 
തുടർന്ന് നടന്ന കായിക മത്സരങ്ങൾ  കൗൺസിലർ ഉണ്ണി കാക്കനാട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സി.സി. വിജു, ജനറൽ കൺവീനർ കെ.യു. അജിത്ത് കുമാർ, കൗൺസിലർമാരായ പി.എം.യൂനുസ് ,റാഷിദ് ഉള്ളംപ്പിള്ളി, അഡ്വ.ഹസീന ഉമ്മർ ,എസ്.എഫ് .എസ്.കൊമേഴ്സൽ മനേജർ നിരീഷ്, എ.ഡി.എസ്. ചെയർപേഴ്സൺ പി.വി.ജിഷ ,വ്യാപാരി വ്യവസായി നേതാവ്  എ.ആർ. ദയാനന്ദൻ, കെ. കെ. സന്തോഷ്‌ബാബു,ബി.ജെ.പി മണ്ഡലം പ്രസിഡന്റ്  എൻ.കെ.രതീഷ്, റെനീഷ് നാസർ , മുഹമ്മദ് അസ്‌ലം, ലിജി സുരേഷ് , സൻഷ മിജു ,  തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ  ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

 

THRIKKAKARA MUNICIPALITY