/kalakaumudi/media/media_files/2025/04/16/C0LBeo0sBy8nkjqMfmm4.jpeg)
തൃക്കാക്കര: തൃക്കാക്കര നഗരസഭ വൈസ്.ചെയർമാൻ അബ്ദു ഷാന രാജി വച്ചു.ഇന്നലെ ഉച്ചക്ക് മണിയോടെ തൃക്കാക്കര നഗരസഭ സെക്രട്ടറി ടി.കെ സന്തോഷിന് രാജിക്കത്ത് കൈമാറി. കൗൺസിലർമാരായ സി.സി വിജു,പി.എം യൂനുസ്,ഉണ്ണി കാക്കനാട്,റാഷിദ് ഉള്ളം പിള്ളി, മുസ്ലിം ലീഗ് നേതാവ് അക്ബർ,യൂത്ത് കോൺഗ്രസ് നേതാക്കളായ സുജിത്ത്,സിന്റോ എന്നിവർക്കൊപ്പമെത്തിയാണ് രാജിക്കത്ത് കൈമാറിയത്.മുസ്ലീം ലീഗുമായുണ്ടാക്കിയ ധാരണപ്രകാരമാണ് രാജിയെന്ന് അബ്ദു ഷാന പറഞ്ഞു.മുസ്ലിം ലീഗുമായുണ്ടാക്കിയ ധാരണപ്രകാരം 6 മാസം മുമ്പ് തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ സ്ഥാനം പി.എം യൂനുസ് രാജി വച്ച് സ്വതന്ത്ര കൗൺസിലറായ അബ്ദു ഷാനയ്ക്ക് നൽകിയത്.മുൻ ധാരണ പ്രകാരം മുസ്ലിം ലീഗിലെ ടി.ജി ദിനൂപ് വൈസ്, ചെയർമാനാവും.ത്യക്കാക്കര നഗരസഭയിൽ സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണ് യു.ഡി.എഫിന് ഭരണം കൈയ്യാളുന്നത്.