/kalakaumudi/media/media_files/2025/01/16/OxJS9mlw3QciJ8ki71Gs.jpeg)
തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ കീഴിലെ കുടുംബാരോഗ്യ കേന്ദ്രം -പ്രാഥമിക ആരോഗ്യ കേന്ദ്രം,അർബൻ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ യുണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരുപാടി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു.തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു. വൈസ്.ചെയർമാൻ അബ്ദു ഷാന
,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സണ്ണി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ ഫിറോസ്, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസിയ നിഷാദ്, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പള്ളച്ചി,പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു, കൗൺസിലർമാരായ റാഷിദ് ഉള്ളം പിള്ളി,എം.ജെ. ഡിക്സൺ,വർഗ്ഗീസ് പ്ലാശ്ശേരി, പി.എം യൂനുസ് ,മെഡിക്കൽ ഓഫീസർമാരായ ഡോ. സുനിത കുമാരി,ഡോ. മേഘ്ന രാജൻ,ട്രാക്ക് പ്രസിഡന്റ് സലീം കുന്നുംപുറം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അസ്സീസ് മൂലയിൽ, വ്യാപാരി വ്യവസായി പ്രസിഡന്റ് അഡ്വ എം.എം. ഹിഹാബ്, കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ പ്രസിഡന്റ് അനീഷ് കുമാർ,പാലിയേറ്റീവ് കുടുംബ സംഗമം ജനറൽ കൺവീനർ കെ. എം അബ്ദുൽ നസീർ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ,പാലിയേറ്റീവ് നഴ്സുമാർ, പ്രൈവർമാർ ആശ പ്രവർത്തകർ, വളൻ്റിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പാലിയേറ്റീവ് കുടുംബാംഗങ്ങൾ കലാപരിപാടികൾ നടത്തി. തൃക്കാക്കര ആയുർവ്വേദ വിഭാഗം അവതരിപ്പിച്ച യോഗ വിത്ത് മ്യൂസിക്ക് എന്ന പ്രോഗ്രാം ശ്രദ്ധേയമായി. പാലിയേറ്റീവ് കുടുംബാംഗങ്ങൾ അവതരിപ്പിച്ച ലളിതഗാനം,സിനിമാഗാനങ്ങൾ എന്നിവർ ഹൃദ്യമായിരുന്നു. തൃക്കാക്കര. കാക്കനാട് എന്നീ പാലിയേറ്റീവ് യൂണിറ്റുകളിൽ നിന്നും ആശ പ്രവർത്തകർ നടത്തിയ ഒപ്പന, സിനിമാറ്റിക്ക് ഡാൻസ്, ഗാനം, എന്നിവ കുടുംബ സംഗമത്തിന് മാറ്റ് കൂട്ടി.