/kalakaumudi/media/media_files/2025/11/01/screenshot-2025-10-31-at-11-33-26-cpi-and-cpm-parties-to-hold-meetings-to-decide-on-alliance-with-congress-2025-11-01-15-23-04.png)
തൃക്കാക്കര: തൃക്കാക്കരയിൽആഴ്ചകളായിനീണ്ട സി.പി.എം - സി.പി.ഐ സീറ്റ്തർക്കത്തിന്പരിഹാരമായി. ഇന്ന്സംസ്ഥാന - ജില്ലാനേതാക്കളുടെഇടപെടലിനെതുടർന്നാണ്ഇടത്മുന്നണിയിലെതർക്കത്തിന്പരിഹാരമായത്.സഹകരണറോഡ് വാർഡ് സി.പി.ഐക്ക്മത്സരിക്കാൻധാരണയായതോടെയാണ് സി.പി.എം - സി.പി.ഐ തർക്കത്തിന്പരിഹാരമായത്.
നിലവിൽ സി.പി.ഐ സഹകരണറോഡ് വാർഡിന്പുറമെ സ്നേഹനിലയം, കുന്നേപറമ്പ് പടിഞ്ഞാറ്,ടി.വി സെൻ്റർ,പാട്ടുപുര,ഇടിച്ചിറ,ഇഫോപാർക്ക് എന്നീവാർഡുകളിൽ സി.പി.ഐക്ക്നൽകാൻധാരണയായതായി സി.പി.ഐ മണ്ഡലംസെക്രട്ടറികെ.കെസന്തോഷ്ബാബുപറഞ്ഞു.
സഹകരണ റോഡ്വാർഡിൽസി.പി.ഐവെസ്റ്റ്ലോക്കൽസെക്രട്ടറി ആന്റണി പരവരയും,സ്നേഹനിലയം വാർഡിൽ സിനു സൈമൺ, ടി.വിസെന്റർവാർഡിൽ സി.പി.ഐ തൃക്കാക്കരഈസ്റ്റ്ലോക്കൽസെക്രട്ടറി പ്രമേഷ് ബാബു എന്നിവർമത്സരിക്കും.ബാക്കിവരുന്നസീറ്റുകളിൽമത്സരിക്കുന്നവരുടെപേരുകൾഇന്ന്ചേരുന്ന സി.പി.ഐ മണ്ഡലംകമ്മറ്റിയോഗത്തിന്ശേഷംതീരുമാനിക്കും.
സി.പി.ഐയുടെ സഹകരണറോഡ്, ഹെൽത്ത് സെൻ്റർ എന്നീ വാർഡുകൾക്ക് സി.പി.എം ഏകപക്ഷീയമായി ഏറ്റെടുത്താണ്തൃക്കാക്കരയിൽ സി.പി.ഐ - സി.പി.എം തർക്കത്തിന്കാരണം. കഴിഞ്ഞദിവസം സി.പി.ഐ നാല് വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയുംചെയ്തു.എന്നാൽഇന്നലെനടന്നഅവസാനഘട്ടചർച്ചയിൽ സഹകരണറോഡ് സി.പി.ഐക്ക്നൽകാൻചർച്ചയിൽധാരണയായതോടെയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
