/kalakaumudi/media/media_files/nG4s69n3O3G1eRIgSHon.jpg)
തൃശൂര്‍ പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്ന് 15 ലക്ഷത്തോളം രൂപ കൊള്ളയടിച്ച പ്രതി അങ്കമാലിയിലെത്തിയതായി സൂചന. സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലിസ്. ബാങ്കിനെക്കുറിച്ച് പൂര്‍ണമായും പരിചയമുള്ള ആളായിരുന്നു മോഷണത്തിന് പിന്നില്‍ എന്ന് പൊലിസ് സംശയിക്കുന്നുണ്ട്. മോഷ്ടാവ് നേരത്തെയും ബാങ്കില്‍ എത്തിയിട്ടുണ്ടാകാമെന്നും ആസൂത്രിതമായ കവര്‍ച്ചയാണ്് നടന്നതെന്നുമാണ് പൊലിസിന്റെ അനുമാനം.ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കത്തി കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി, കൗണ്ടര്‍ തകര്‍ത്ത് പണം കവര്‍ന്നത്.ഉച്ചഭക്ഷണ വേളയില്‍ ഇടപാടുകാര്‍ ഇല്ലാത്ത സമയത്താണ് അക്രമി എത്തിയത്. മാസ്‌കും ജാക്കറ്റും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് കസേര ഉപയോഗിച്ച് കൗണ്ടറിന്റെ ഗ്ലാസ് തകര്‍ത്താണ് കൗണ്ടറില്‍ നിന്നും പണം കവരുന്നത്. ഏകദേശം 15 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ബാങ്ക് ജീവനക്കാര്‍ അറിയിച്ചു. കൃത്യമായ തുക തിട്ടപ്പെടുത്താന്‍ കണക്കെടുക്കുകയാണെന്ന് ബാങ്ക് അറിയിച്ചു.