/kalakaumudi/media/media_files/2025/08/08/rosie-2025-08-08-14-25-27.jpg)
തൃശ്ശൂര്‍ : ഇടതുമുന്നണി വിടാനുള്ള ആലോചനയില്‍ തൃശ്ശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി. കാലമേറെയായി ഇടതുപക്ഷത്തോട് ഇടഞ്ഞു നില്‍ക്കുകയാണ് ഇടതു സ്വതന്ത്രയായി ജയിച്ച് കൗണ്‍സിലിലെത്തിയ റോസി.വാക്കുകള്‍ കൊണ്ട് ഇടതുപക്ഷത്തെ പരസ്യമായി വിമര്‍ശിച്ചിരുന്ന റോസി കഴിഞ്ഞ ദിവസം പ്രവൃത്തിയിലൂടെയും ഇത് കാണിച്ചു.യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മുന്‍കൈയെടുത്തു നടത്തിയ അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനത്തില്‍ ഉദ്ഘാടകയായി പങ്കെടുത്ത റോസി, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പ്രശംസിച്ച് പ്രസംഗിക്കുകയും ചെയ്തു.