/kalakaumudi/media/media_files/fC3efHmgBsYlRXxtuLh3.jpg)
വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ അഞ്ച് കോടി രൂപ നല്‍കി. മേയര്‍ എം കെ വര്‍ഗ്ഗീസ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി തുക നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
അടിയന്തരമായി സഹായമെത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ ഐക്യകണ്‌ഠേന തീരുമാനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് ചെക്കായി എത്തിച്ചത്. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിയും മേയറോടൊപ്പം ഉണ്ടായിരുന്നു.