ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃശൂർ ഡി.സി.സി ഓഫീസിൽ കൂട്ടത്തല്ല്; ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസ്

അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് പൊലീസ് നടപടി.

author-image
Greeshma Rakesh
Updated On
New Update
thrissur-dcc-office-clash-

thrissur dcc office clash police registered case against 20 people including dcc president jose vallur

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ സ്ഥാനാർഥി കെ. മുരളീധരൻറെ തൃശൂരിലെ ദയനീയ തോൽവിക്ക്​ പിന്നാലെ ഡി.സി.സി കമ്മിറ്റി ഓഫീസിലുണ്ടായ കൂട്ടത്തല്ലിൽ കേസെടുത്ത് പൊലീസ്. ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെയാണ് കേസെടുത്തത്.അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് പൊലീസ് നടപടി.

അതേസമയം, ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയിൽ കോൺ​ഗ്രസിൽ അടിയന്തിര നടപടിക്ക് സാധ്യത. തൃശ്ശൂരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിർന്ന നേതാവിന് നൽകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമപരിഗണന. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ദില്ലിലുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

മാത്രമല്ല  തമ്മിൽ തല്ലിയ കെ മുരളീധരൻ പക്ഷക്കാരുമായും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ പക്ഷക്കാരുമായും പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ച ഇന്ന് നടക്കും. കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നാലെയാണ് കെപിസിസി, എഐസിസി നേതൃത്വങ്ങൾ ഇടപെട്ടത്. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയർന്നത്. 

 

police congress thrissur dcc office clash jose vallur