തൃശൂർ ഡിസിസി താൽക്കാലിക പ്രസിഡന്റായി വി.കെ.ശ്രീകണ്ഠന്‍ ; തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ കെപിസിസിയുടെ മൂന്നംഗ സമിതി

തൃശൂർ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള എം.പി.വിന്‍സെന്റിന്റെ രാജി യുഡിഎഫ് ചെയര്‍മാന്‍ വി.ഡി. സതീശനും അംഗീകരിച്ചു.

author-image
Vishnupriya
New Update
vk

വി.കെ.ശ്രീകണ്ഠന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ: തൃശൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി താല്‍ക്കാലിക അധ്യക്ഷ ചുമതല വി.കെ.ശ്രീകണ്ഠന്‍ എം.പിക്ക്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആണ് താല്‍ക്കാലിക അധ്യക്ഷ സ്ഥാനം നൽികിയതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കൂടാതെ, തൃശൂരിലെ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കുന്നതിനു വേണ്ടി രാഷ്ട്രീയകാര്യ സമിതി അംഗമായ കെ.സി.ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ നിയോഗിച്ചു.

തൃശൂർ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള എം.പി.വിന്‍സെന്റിന്റെ രാജി യുഡിഎഫ് ചെയര്‍മാന്‍ വി.ഡി. സതീശനും അംഗീകരിച്ചു. പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് ആക്ഷേപമുയരുന്ന  രീതിയില്‍ പ്രവര്‍ത്തിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സജീവന്‍ കുര്യാച്ചിറ, എം.എല്‍. ബേബി എന്നിവരെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

thrissur dcc temporary president vk sreekandan