കൗമാര കലോത്സവത്തിൽ കപ്പടിച്ച് തൃശൂർ

അഞ്ചു ദിവസത്തെ സംസ്ഥാന സ്കൂൾ കലോത്സവം സമാപനമാകുമ്പോൾ തൃശുരിന് സ്വർണക്കപ്പ്.കാൽ നൂറ്റാണ്ടിനു ശേഷമാണ് തൃശൂർ കപ്പു സ്വന്തമാക്കുന്നത്.1994,1996,1999 എന്നീ വർഷങ്ങളിലാണ് മുൻപ് തൃശൂർ കപ്പ് നേടിയത്.

author-image
Rajesh T L
New Update
TRISURE


തിരുവനന്തപുരം: അഞ്ചു ദിവസത്തെ സംസ്ഥാന സ്കൂൾ കലോത്സവം സമാപനമാകുമ്പോൾ  തൃശുരിന് സ്വർണക്കപ്പ്.കാൽ  നൂറ്റാണ്ടിനു ശേഷമാണ് തൃശൂർ കപ്പു സ്വന്തമാക്കുന്നത്.1994,1996,1999 എന്നീ വർഷങ്ങളിലാണ് മുൻപ് തൃശൂർ കപ്പ്  നേടിയത്.കേവലം ഒരു പോയിന്റിന്റെ വത്യാസത്തിൽ പാലക്കാട് രണ്ടാം സ്ഥാനവും കഴിഞ്ഞ വർഷത്തെ  ജേതാക്കളായ കണ്ണൂർ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.ഹയർസെക്കണ്ടറി വിഭാഗത്തിലെ ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിലെ ജേതാവിനെ ആശ്രയിച്ചായിരുന്നു 63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വർണ്ണ കിരീടം ആർക്കെന്ന ചോദ്യത്തിന് ഉത്തരം.ഒരേയൊരു മത്സരം ബാക്കി നിൽക്കെ തൃശൂരിന് മുന്നിൽ രണ്ടു സാധ്യതളാണ് ഉണ്ടായിരുന്നത്.ഇംഗ്ലീഷ് സ്കിറ്റ്  മത്സരത്തിന് ഒന്നുകിൽ  A ഗ്രേഡ് അല്ലെങ്കിൽ B ഗ്രേഡ് കിട്ടുക.രണ്ടു ഗ്രേഡുകൾ കിട്ടിയാലും തൃശൂർ വിജയിക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു

kerala school kalolsavam kalolsavam