/kalakaumudi/media/media_files/2025/03/12/7TXQiGAj1nUWQOqyU7uj.jpg)
തിരുവനന്തപുരം : തൃശ്ശൂരില്‍ കല്ലിടുക്ക് ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനര്‍ തമിഴ്‌നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാള്‍ (40) ആണ് മരിച്ചത്.
ഡ്രൈവര്‍ കരൂര്‍ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രൈവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്.
കൊല്ലത്തു നിന്നും ആറ്റുകാലിലേക്ക് 19 യാത്രക്കാരുമായി വന്ന ടെമ്പോ ട്രാവലര്‍ ആക്കുളം പാലത്തില്‍ വച്ച് അപകടത്തില്‍ പ്പെട്ടു. യാത്ര ക്കാരെ ആശു പത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. പാലക്കാട് മണ്ണാര്‍ക്കാട് പനയം പാടത്ത് വീണ്ടും അപകടം.
ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പനയംപാടം വളവിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങി പോയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.