തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനു സ്ഥലംമാറ്റം. പകരം ഇളങ്കോ ആണ് പുതിയ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍.
തൃശൂര്‍ പൂരത്തില്‍ കമ്മീഷണറുടെ നടപടികള്‍ ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകുകയും ബിജെപി സ്ഥാനാറത്ഥിയായ സുരേഷ് ഗോപി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കമ്മീഷണറെ മാറ്റിയത്.
ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് അന്നത്തെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അങ്കിതിനു പുതിയ നിയമനം നല്‍കിയിട്ടില്ല.