തൃശൂർ പൂരം: ആനകൾക്ക് വനം വകുപ്പ് ഡോക്ടർമാരുടെ പരിശോധന റിപ്പോർട്ടുകൾ വേണ്ട;  മന്ത്രി കെ.രാജൻ

വനം വകുപ്പ് ഡോക്ടറുടെ പരിശോധന റിപ്പോർട്ട് വേണമെന്ന നടപടിയിൽ ആന ഉടമകളും ദേവസ്വങ്ങളും പ്രതിഷേധത്തിന് പിന്നാലെയാണ് സർക്കാർ ഇടപെടൽ. 

author-image
Rajesh T L
New Update
k rajan

മന്ത്രി കെ.രാജൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ: തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകൾക്ക് വനം വകുപ്പ് ഡോക്ടർമാരുടെ പരിശോധന വേണ്ടൈന്ന് തീരുമാനം മന്ത്രി കെ.രാജൻ. പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.വനം വകുപ്പ് ഡോക്ടറുടെ പരിശോധന റിപ്പോർട്ട് വേണമെന്ന നടപടിയിൽ ആന ഉടമകളും ദേവസ്വങ്ങളും പ്രതിഷേധിച്ചിരുന്നു.  പിന്നാലെയാണ് സർക്കാർ ഇടപെടൽ. 

വനംവകുപ്പിന്‍റെ  തീരുമാനങ്ങൾക്കു പിന്നാലെ തൃശൂർ പൂരത്തിനു ആനകളെ നൽകാൻ കഴിയില്ലെന്ന് ആന ഉടമകൾ ദേവസ്വങ്ങളെ അറിയിച്ചിരുന്നു. വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു പുറമേ വനംവകുപ്പ് ഡോക്ടര്‍മാരും പരിശോധിക്കണമെന്ന ഉത്തരവാണ് പ്രതിഷേധത്തിന് കാരണമായത്. 

വനം വകുപ്പ് നിര്‍ദേശം പിന്‍വലിക്കാതെ ആനകളെ പൂരത്തിനു വിടില്ലെന്ന് എലഫന്റ് ഓണേഴ്സ് അസോസിയേഷന്‍ നിലപാടെടുത്തിരുന്നു . എന്നാൽ ഹൈക്കോടതി നിർദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത്. ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകൾക്ക് പൂരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

k rajan elephant pareding Thrissur Pooram kerala forest department