തൃശൂർ പൂരം ഫയൽ ചിത്രം
കൊച്ചി: തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ ഇടപെട്ട് ഹൈക്കോടതി. ഈ മാസം 17ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ തീരുമാനമെടുക്കും. പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാണം എന്ന് വനം വകുപ്പിനോടു ഹൈക്കോടതി നിർദേശിച്ചു.
ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കരുതെന്നാണ് നിർദ്ദേശം. കോടതി നിയോഗിച്ചിട്ടുള്ള അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിലപാടെടുത്തിട്ടുണ്ട്. ഏപ്രിൽ 19നാണ് തൃശൂർ പൂരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
