തൃശൂർ പൂരം കലക്കൽ: എ.ഡി.ജി.പി  അജിത് കുമാറിനെതിരെ ബിനോയ് വിശ്വം

പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി.എം.ആർ അജിത്കുമാർ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രി മൊഴി നൽകിയതിന് പിന്നാലെയാണ് സി പി ഐ സംസ്ഥാന സെക്രട്ടറി മന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

author-image
Shyam
New Update
f

കൊച്ചി: ഒരു വലിയ വിഭാഗം ജനങ്ങളുടെ വിശാസത്തെ പ്രതികൂലമായി ബാധിച്ച  തൃശൂർ പൂരം കലക്കൽ സംഭവത്തിൽ എ.ഡി.ജി.പി  അജിത് കുമാറിനെതിരെ ബിനോയ് വിശ്വം.സംസ്ഥാനത്തെ ഉന്നത സ്ഥാനം വഹിക്കുന്ന ക്രമ സമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പിയുടെ പേര് വിവാദത്തിൽ ഉൾപ്പെടാൻ പാടില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്‍മീരിലെ പഹൽഗാം  ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ ഇടപ്പള്ളിയിലെ ഭവനം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പൂരം നടത്തിപ്പിന്റെ ചുമതല ഉണ്ടായിരുന്ന  മന്ത്രി കെ രാജന്റെ ഇത് സംബന്ധിച്ചുള്ള  ഓരോ വാക്കുകളും ഏറെ വിലപ്പെട്ടതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.  പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി.എം.ആർ അജിത്കുമാർ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രി മൊഴി നൽകിയതിന് പിന്നാലെയാണ് സി പി ഐ സംസ്ഥാന സെക്രട്ടറി മന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

Thrissur Pooram thrissur pooram controversy