2025 ലെ തൃശൂര്‍ പൂരം നടത്തിപ്പും, സുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടമുണ്ടാകണമെന്നും, കളക്ടറും, ജില്ലാ പൊലീസ് മേധാവിയും ചേര്‍ന്ന് നിയന്ത്രണത്തോടെ പൂരം നടത്തണമെന്നും ഹൈക്കോടതി.
തിരുവമ്പാടി, പാറമേക്കാവു ദേവസ്വങ്ങളും സംയുക്തമായി ആചാരപരമായ ചടങ്ങുകളെല്ലാം പാലിച്ചാണ് പൂരം നടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും, പൂരം നടത്തിപ്പിനായി നിയോഗിക്കേണ്ട വൊളന്റിയര്‍മാരുടെ ലിസ്റ്റ് 25ന് അകം ജില്ലാ ഭരണകൂടത്തിനു നല്കണമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരുള്‍പ്പടെയുള്ള ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.