ടിടിഇ വിനോദിന്റെ കൊലപാതകം; ട്രെയിനിൽ നിന്ന് തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയെന്ന് പൊലീസ് എഫ്ഐആർ

എസ് 11 കോച്ചിലുണ്ടായിരുന്ന രജനികാന്തിനോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാളും ടിടിഇ വിനോദും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന്റെ ദേഷ്യത്തിൽ രജനീകാന്ത് ടിടിഇയെ മർദ്ദിക്കുകയും ട്രെയിനിൽ നിന്ന് തള്ളിയിടുകയുമായിരുന്നു.

author-image
Greeshma Rakesh
New Update
thrissur-tte-murder-case

thrissur tte murder case

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തൃശൂർ: ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പൊലീസ് എഫ്ഐആർ പുറത്ത്. പ്രതി ഒഡിഷ സ്വദേശി രജനികാന്ത്, ടിടിഇ വിനോദിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന്  പൊലീസ്  എഫ്ഐആറിൽ പറയുന്നു.പിഴ അടക്കാൻ ആവശ്യപ്പെട്ടതിന്റെ വിരോധമാണ് കൊലപാതകം നടത്താൻ പ്രേരണയായതെന്ന് എഫ്ഐആറിൽ പറയുന്നു.  ഇരുവരും തമ്മിൽ ഉണ്ടായ തർക്കത്തിനു ശേഷം വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പുറകിൽ നിന്ന് പ്രതി തള്ളിയിടുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.

രണ്ട് കൈയും ഉപയോ​ഗിച്ചാണ് പ്രതി വിനോദിനെ തള്ളി പുറത്തേക്കിട്ടത്.എറണാകുളം-പാട്‌ന എക്പ്രസിൽ ചൊവ്വാഴ്ചയായണഅ അതിദാരുണമായ സംഭവമുണ്ടായത്.എസ് 11 കോച്ചിലുണ്ടായിരുന്ന രജനികാന്തിനോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാളും ടിടിഇ വിനോദും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന്റെ ദേഷ്യത്തിൽ രജനീകാന്ത് ടിടിഇയെ മർദ്ദിക്കുകയും ട്രെയിനിൽ നിന്ന് തള്ളിയിടുകയുമായിരുന്നു.മദ്യ ലഹരിയിലായിരുന്ന പ്രതിയുടെ ഒരു കാലിന് പരിക്കുണ്ടായിരുന്നു. പ്രതിയും ടിടിഇയും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റ് യാത്രികരാണ് പൊലീസിൽ വിവരമറിയിച്ചത്.

 

police thrissur FIR TTE Murder Case