/kalakaumudi/media/media_files/2025/08/05/image_search_1754367049798-2025-08-05-09-41-03.jpg)
തൃശൂർ : കനത്ത മഴയിൽ നഗരത്തിലെ വിവിധ ഇടങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ശക്തമായ മഴയിൽ ആണ് താഴ്ന്ന പ്രദേശങ്ങൾ മിക്കവയും വെള്ളത്തിനടിയിലായത്. നഗരത്തിലെ പ്രധാന റോഡുകളിൽ വലിയ വെള്ളക്കെട്ടു രൂപപ്പെട്ടു ഗതാഗതം കുരുങ്ങി. മഴവെള്ളപ്പാച്ചിലിൽ ഓടകളിലെ മാലിന്യം കാരണം റോഡുകളിൽ ചെളിവെള്ളം നിറഞ്ഞു. വാഹന യാത്രക്കാർ വെള്ളക്കെട്ടിൽ ദുരിതത്തിലായി.
ഒട്ടേറെ വാഹനങ്ങൾ വെള്ളം കയറി തകരാറിലായി. ശക്തൻ സ്റ്റാൻഡിലേക്കും പരിസരത്തും മാലിന്യമുൾപ്പെടെയുള്ളവ കലർന്ന വെള്ളം ഒഴുകിയെത്തി. ജോലി കഴിഞ്ഞു വീടുകളിലേക്കു മടങ്ങാൻ ശക്തൻ സ്റ്റാൻഡിലെത്തിയവർ ഉൾപ്പെടെ കനത്ത മഴയിൽ കുടുങ്ങി. ശക്തൻ സ്റ്റാൻഡ് പരിസരം, ടിബി റോഡ്, ഇക്കണ്ട വാരിയർ റോഡ്,അശ്വിനി ആശുപത്രി പരിസരം, ചേറൂർ, കൊക്കാല ജംക്‌ഷൻ തുടങ്ങിയവ വെള്ളക്കെട്ടിലായി.