File Photo
തിരുവനന്തപുരം : മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടിലേക്ക് ബാര്‍ജ് ഇടിച്ചുകയറി. കൂറ്റന്‍ ബാര്‍ജ് അഴിമുഖത്ത് കുടുങ്ങി. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റന്‍ ബാര്‍ജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ബാര്‍ജിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി.
മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മുതലപ്പൊഴിയില്‍ 2011 - 2023 കാലയളവില്‍ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളില്‍ 66 പേര്‍ മരിച്ചിട്ടുണ്ട്. അപകടങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പുലിമുട്ട് നിര്‍മ്മാണത്തിലെ അപാകതകള്‍ കണ്ടെത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ പൂനെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.