ഗുരുസ്പർശം ഭവന പദ്ധതി തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു

എസ്.എൻ.ഡി. പി യോഗം കൊച്ചി യൂണിയനും യൂത്ത് മൂവ്മെന്റും സംയുക്തമായി നടപ്പിലാക്കുന്ന ഗുരുസ്പർശം ഭവന പദ്ധതിയുടെ ഭാഗമായി മൂലംകുഴി ശാഖയിൽ പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാന കർമ്മം നടന്നു.

author-image
Shyam
New Update
thushar

കൊച്ചി : എസ്.എൻ.ഡി. പി യോഗം കൊച്ചി യൂണിയനും യൂത്ത് മൂവ്മെന്റും സംയുക്തമായി നടപ്പിലാക്കുന്ന ഗുരുസ്പർശം ഭവന പദ്ധതിയുടെ ഭാഗമായി മൂലംകുഴി ശാഖയിൽ പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാന കർമ്മം നടന്നു. യൂണിയൻ പ്രസിഡന്റ് എ. കെ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി എസ്.എൻ.ഡി. പി യോഗം ഉപാദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. മൂലംകുഴി ആര്യകാട് ശ്രീരാമ ക്ഷേത്രഹാളിൽ നടന്ന പരിപാടിയിൽ കെ.ജെ. മാക്സി എം. എൽ. എ., യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ്, സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, വി. എ. ശ്രീജിത്ത്, സി.പി. കിഷോർ, സി. കെ. ടെൽഫി, കെ. ജെ. പ്രകാശൻ, ശ്യാം പ്രസാദ്, ഡോ. അരുൺ അംബു, അർജുൻ അരമുറി, സൈനി പ്രസാദ്, ലേഖ സുധീർ, കെ. കെ. രമേശ്, ശ്രീമോൻ സി.എസ്, രതീഷ് പി എന്നിവർ സംസാരിച്ചു.

kochi sndp