വേലിയേറ്റ വെള്ളക്കെട്ട്: ആർ.ഡി.ഒ ഓഫീസിൽ കോൺഗ്രസ് സമരം

വേലിയേറ്റ വെള്ളക്കെട്ട് പരിഹരിക്കുവാൻ ഇടക്കൊച്ചിയിലെ കൗൺസിലർമാർക്ക് സബ് കളക്ടർ നല്കിയ ഉറപ്പ് പാലിച്ചില്ലെന്നാരോപിച്ച് സബ് കളക്ടർ ഓഫീസിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ച കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു.

author-image
Shyam Kopparambil
New Update
sdsd

ഫോർട്ടുകൊച്ചി: വേലിയേറ്റ വെള്ളക്കെട്ട് പരിഹരിക്കുവാൻ ഇടക്കൊച്ചിയിലെ കൗൺസിലർമാർക്ക് സബ് കളക്ടർ നല്കിയ ഉറപ്പ് പാലിച്ചില്ലെന്നാരോപിച്ച് സബ് കളക്ടർ ഓഫീസിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ച കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന കൗൺസിലർമാർ അടക്കമുള്ള പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. ഇതിനിടെ സബ് കളക്ടർ ഫോണിൽ ബന്ധപ്പെട്ടു സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടി കൈക്കൊള്ളാമെന്ന് ഉറപ്പ് നൽകിയതോടെ പ്രതിഷേധം അവസാനിച്ചു.

കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൺ, കെ.എ. മനാഫ് , പ്രതിപക്ഷനേതാവ് ആന്റണി കുരിത്തറ , ബാസ്റ്റിൻ ബാബു, ഷൈല തദേവൂസ്, തമ്പി സുബ്രഹ്മണ്യൻ, പി.പി.ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.

വേലിയേറ്റ ദുരിതം മൂലം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നല്കാമെന്ന് കളക്ടറുടെ ഉറപ്പ്. അടിയന്തര ഇടപെടൽ വേണമെന്ന് കെ. ബാബു എം.എൽ.എ കളക്ടറോട് ആവശ്യപ്പെട്ടു. വീടുകളുടെ നാശനഷ്ടം കണക്കാക്കുവാൻ ഇടക്കൊച്ചി വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി.

kochi