കമ്പിവേലിയിൽ പുലി കുടുങ്ങി; വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

പ്രദേശത്ത് അടുത്തകാലത്തായി പുലി ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രാവിലെ ഏഴുമണിയോടെയാണ് പുലിയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

author-image
Anagha Rajeev
New Update
saz
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: കൊല്ലങ്കോടിന് സമീപം കമ്പിവേലിയിൽ പുലി കുടുങ്ങി. കൊല്ലങ്കോട് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

പ്രദേശത്ത് അടുത്തകാലത്തായി പുലി ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രാവിലെ ഏഴുമണിയോടെയാണ് പുലിയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. പിടികൂടി പുലിയെ കാട്ടിലേക്ക് വിടും. ഇതിനുള്ള നടപടികളാണ് പുരോഗമിക്കുകയാണ്. ‌

പ്രദേശത്ത് ആളുകളെ സുരക്ഷിതരാക്കി നിർത്താനും എത്രയും പെട്ടെന്ന് പുലിയെ പിടികൂടാനുമാണ് വനം വകുപ്പ് ശ്രമിക്കുന്നത്.  ഏകദേശം നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് കുടുങ്ങിയിരിക്കുന്നത്. വേലിക്കൽ പന്നിക്ക് വച്ച കുടുക്കിലാണ് പുലി വീണിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വയറും കാലുമാണ് കമ്പിയിൽ കുരുങ്ങിയിരിക്കുന്നത്. പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. വൈകാതെ

tiger attack