/kalakaumudi/media/media_files/2025/12/20/tiger-2025-12-20-16-49-19.jpg)
പുല്‍പ്പള്ളി:വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ഊരുമൂപ്പന്‍ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവര്‍ഗദ്ധ ഉന്നതിയിലെ ഊരുമൂപ്പന്‍ കൂമനാണ് കൊല്ലപ്പെട്ടത്. വിറകുശേഖരിക്കാന്‍ പോയ കൂമനെ പുഴയോരത്തു വച്ച് കടുവ പിടികൂടുകയായിരുന്നു. കാപ്പിസെറ്റ് ചെട്ടിമറ്റം പ്രദേശത്തുവച്ചായിരുന്നു സംഭവം.
അതേസമയം വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനം വകുപ്പ് നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനും മറ്റു തുടര്‍നടപടികളും വനം വകുപ്പ് നടത്തുന്നതാണ്.
കടുവയെ തിരിച്ചറിയുന്നതിന് വനത്തിനകത്ത് വിവിധ സ്ഥലങ്ങളില്‍ ക്യാമറ ട്രാപ്പികള്‍ ഉടന്‍ സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എല്ലാ ഉന്നതികളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശവും ആവശ്യമായ സംരക്ഷണവും നല്‍കാന്‍ വനം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
