വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയിൽ കടുവ കിണറ്റിൽ വീണു

കൊല്ലംപറമ്പിൽ സജീവൻ എന്നയാളുടെ വീടിനോടു ചേർന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. 15 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്

author-image
Devina
New Update
kinarrrrrrrrrrr

പത്തനംതിട്ട: കോന്നിയ്ക്കു സമീപം വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയിൽ കടുവയെ കിണറ്റിൽ വീണു.

 കൊല്ലംപറമ്പിൽ സജീവൻ എന്നയാളുടെ വീടിനോടു ചേർന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്.

 15 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്.

രാവിലെ ആറരയോടെ എഴുന്നേറ്റ സജീവൻ കിണറ്റിൽ നിന്നു അസാധാരണമായ ശബ്ദം കേട്ടാണ് എത്തിയത്.

ചെന്നു നോക്കിയപ്പോഴാണ് കടുവയെ കിണറ്റിൽ കണ്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്.

ആർആർടി സംഘവും സ്ഥലത്തേക്ക് വരും.നല്ല ആരോ​ഗ്യമുള്ള കടുവയാണിത്. മയക്കു വെടി വയ്ക്കാതെ തിരികെ കയറ്റുക എന്നതു ശ്രമകരമാണെന്നു വനം വകുപ്പ് അധികൃതർ പറയുന്നു.

രണ്ടാഴ്ച മുൻപ് വടശ്ശേരിക്കരയ്ക്കടുത്ത് കടുവ കൂട്ടിൽ അകപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോൾ മറ്റൊന്നിനെ കിണറ്റിൽ കണ്ടെത്തിയത്.