ഗൂഡല്ലൂരിൽ ആളില്ലാത്ത വീട്ടിൽ പുലി; മയക്കുവെടി വയ്ക്കാൻ ശ്രമം

സമീപത്തെ അനാഥാലയത്തിൽ കഴിയുന്ന ചിന്നമ്മ സ്വന്തം വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടതോടെ വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് പുലിയെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു.

author-image
Vishnupriya
New Update
tiger

ഗൂഡല്ലൂരിൽ ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ കുടുങ്ങിയ പുലി

Listen to this article
0.75x1x1.5x
00:00/ 00:00

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ ഒഴിഞ്ഞുകിടക്കുന്ന വീട്ടിൽ പുലി കുടുങ്ങി. ശനിയാഴ്ച ഉച്ചയോടെയാണ് ശ്രീ മധുരയ്ക്ക് അടുത്ത് ചേമുണ്ടി കുന്നേൽ വീട്ടിൽ ചിന്നമ്മയുടെ വീട്ടിൽ പുലി കയറിയത്. വൈകിട്ടോടെ ശബ്ദം കേട്ട് എത്തിയ അയൽവാസിയാണ് പുലിയെ കണ്ടത്.

സമീപത്തെ അനാഥാലയത്തിൽ കഴിയുന്ന ചിന്നമ്മ സ്വന്തം വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടതോടെ വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് പുലിയെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ മയക്കുവെടി വയ്ക്കാനുള്ള നടപടി സ്വീകരിച്ചു. താമസക്കാരില്ലാതെ അടച്ചിട്ടിരുന്ന വീട്ടിൽ എങ്ങനെയാണ് പുലി കയറിയതെന്നറിയില്ല. മയക്കുവെടി വയ്ക്കാനുള്ള ശ്രമം രാത്രിയും തുടരുകയാണ്.

Tiger gudallur