ശക്തന്റെ തട്ടകത്തിൽ പുലിപ്പൂരം, മടവിട്ടിറങ്ങുന്നത് 459 പുലികൾ, തൃശ്ശൂർ താലൂക്ക് പരിധിയിൽ ഇന്ന് പ്രാദേശിക അവധി

9 സംഘങ്ങളിലായി 459 പുലികളാണ് ഉച്ച തിരിഞ്ഞ് സ്വരാജ് റൗണ്ടിൽ ഇറങ്ങുന്നത്

author-image
Devina
New Update
pulikali


തൃശ്ശൂർ: തൃശൂരിൽ ഇന്ന് പുലിക്കൂട്ടമിറങ്ങും. 9 സംഘങ്ങളിലായി 459 പുലികളാണ് ഉച്ച തിരിഞ്ഞ് സ്വരാജ് റൗണ്ടിൽ ഇറങ്ങുന്നത്. പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചിട്ടുണ്ട്. പുലികളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.