അങ്കമാലിയില്‍ തടി ലോറിയും ട്രാവലറും കൂട്ടിയിച്ചു; ഒരു മരണം

ഈ വളവിൽ റോഡ് നിര്‍മാണത്തിൽ അപാകതയുണ്ടായിട്ടുണ്ടെന്നും ഇതാണ് ഈ അപകടത്തിന് കാരണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

author-image
Subi
New Update
timber

കൊച്ചി: അങ്കമാലിയില്‍ പുലർച്ചെ ഉണ്ടായ വാഹനാപകടത്തില്‍ ഒരു മരണം.തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലര്‍ ഡ്രൈവറാണ് മരിച്ചത്. പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്. മജീദിനെ കൂടാതെ ട്രാവലറി 19 സ്ത്രീകളാണ് ണ്ടായിരുന്നത്. ഇവരില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലിയില്‍ നിന്ന് കാലടിയിലേക്ക് പോകുന്ന വഴിയിലെ വളവില്‍ വെച്ചാണ് അപകടം പാലക്കാട് സ്വദേശികളായ സ്ത്രീകള്‍ പത്തനംതിട്ടയിലെ കാറ്ററിങ് പരിപാടി കഴിഞ്ഞ് ട്രാവലറില്‍ തിരിച്ച് വരുന്നതിനിടെയാണ് അപകടമുണ്ടായത്. തടി ലോറി അങ്കമാലിയില്‍ നിന്ന് കാലടിയിലേക്ക് പോവുകയായിരുന്നു.

 

ഈ വളവി റോഡ് നിര്‍മാണത്തി അപാകതയുണ്ടായിട്ടുണ്ടെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. വളവിലെ പ്രശ്‌നം കാരണം ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായെന്നാണ് വിവരം.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ട്രാവലറിന്റെ ഡ്രൈവറായ അബ്ദുല്‍ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ട്രാവലറിന്റെ പകുതിയാളം ഭാഗം പൂര്‍ണമായും തകര്‍ന്നു.

 

palakkad accident death ankamali