കാലം സാക്ഷി ,എം.ടി നിത്യതയിലേക്ക്; സംസ്കാര ചടങ്ങുകൾ അവസാനിച്ചു

മലയാളത്തിൻ്റെ സ്വന്തം കഥാകൃത്ത് എം.ടി വാസുദേവൻ നായർക്ക് വിട. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികൾ ഏറ്റുവാങ്ങിയ ശേഷം സ്മൃതിപഥം ശ്മശാനത്തിലായിരുന്നു സംസ്‌കാരം ചടങ്ങുകൾ പൂർത്തിയായത്.

author-image
Rajesh T L
Updated On
New Update
HG

മലയാളത്തിൻ്റെ സ്വന്തം കഥാകൃത്ത് എം.ടിവാസുദേവൻ നായർക്ക് വിട. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികൾ ഏറ്റുവാങ്ങിയ ശേഷം സ്മൃതിപഥം ശ്മശാനത്തിലായിരുന്നു സംസ്‌കാരം ചടങ്ങുകൾ പൂർത്തിയായത്.

സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം നടക്കും.അന്ത്യോപചാരം അർപ്പിക്കാൻ ഒട്ടേറെ പേരാണ് അദ്ദേഹത്തിൻ്റെ സിതാര എന്ന വസതിയിൽ എത്തിച്ചേർന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും എംടിയെ അനുസ്മരിച്ചു. മലയാളത്തിനപ്പുറം വായനക്കാരെ നേടിയെടുത്ത എഴുത്തുകാരനാണ് എംടി, ഭാഷയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എത്ര തലമുറകൾ പിന്നിട്ടാലും നിലനിൽക്കുമെന്നും സ്റ്റാലിൻ അനുസ്മരിച്ചു.മഞ്ഞ്,നാലുകെട്ട്,അസുരവിത്ത്,കാലം,രണ്ടാമൂഴം, എൻ പി മുഹമ്മദുമായി ചേർന്നെഴുതിയ  അറബിപ്പൊന്ന് തുടങ്ങിയ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നോവലുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്."ഇരുട്ടിൻ്റെ ആത്മാവ്","നിങ്ങളുടെ ഓർമ്മയ്ക്കായി","കുട്ട്യേടത്തി","ഓളവുംതിരവും","ഷെർലക്","വാനപ്രസ്ഥം","വേദനയുടെ പൊക്കുകൾ","രക്തംപുരണ്ട കളിമണ്ണ്"എന്നീ കഥകളും ഏറെ വായിക്കപ്പെട്ടവയും ചർച്ച ചെയ്യപ്പെട്ടവയുമാണ്.

mt vasudevan nair