കാലം കാത്തിരിക്കയാണ്, കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി' സാറ ജോസഫിന്റെ പ്രതികരണം ശ്രദ്ധ നേടുന്നു .

പ്രതികരണത്തെ അനൂകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. കമ്യൂണിസം എന്നല്ല സിപിഎം എന്നാണ് പറയേണ്ടത് എന്നാണ് കമന്റുകളിൽ ഒന്ന് ചൂണ്ടിക്കാട്ടുന്നത്.

author-image
Devina
New Update
sara joseph

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്ക് എതിരെ എഴുത്തുകാരി സാറാ ജോസഫ്. ഫെയ്‌സ്ബുക്ക് പോസ്റ്റിൽ രൂക്ഷമായ ഭാഷയിലാണ് സാറ ജോസഫിന്റെ പ്രതികരണം.

 'കാലം കാത്തിരിക്കയാണ്, കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി' എന്നാണ് എഴുത്തുകാരിയുടെ പോസ്റ്റ്.

പ്രതികരണത്തെ അനൂകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. കമ്യൂണിസം എന്നല്ല സിപിഎം എന്നാണ് പറയേണ്ടത് എന്നാണ് കമന്റുകളിൽ ഒന്ന് ചൂണ്ടിക്കാട്ടുന്നത്.

 സിപിഎം നിലപാടിന് കമ്യൂണിസം എന്ത് പിഴച്ചു എന്നും കമന്റ് ചോദിക്കുന്നു. എന്നാൽ ചെങ്കാവികൾ ഇല്ലാതായിട്ട് കാലം കുറച്ചായെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം

.വ്യാഴാഴ്ച വൈകീട്ടാണ് പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചത്. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ധാരണ പത്രത്തിൽ ഒപ്പുവച്ചത്.

 ഇതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ ചൂടുള്ള ചർച്ചയായി വിഷയം മാറുകയും ചെയ്തു. മുന്നണിയിലും, മന്ത്രിസഭയിലും പലതവണ പി എം ശ്രീ പദ്ധതിക്ക് എതിരെ നിലപാട് എടുത്തെങ്കിലും സിപിഐയുടെ നിലപാട് തള്ളി സർക്കാർ മുന്നോട്ട് പോയതിൽ കടുത്ത അതൃപ്തിയാണ് പാർട്ടിയ്ക്കുള്ളത്.