/kalakaumudi/media/media_files/2025/12/16/whatsap-2025-12-16-19-44-37.jpeg)
തൃക്കാക്കര: കാക്കനാട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. പട്ടിമറ്റം സ്വദേശി മനാഫ് (45) നാണ് പരിക്കേറ്റത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്. കാക്കനാട് മനക്കക്കടവ് റോഡിൽ ഇഷ്ട്ടിക കയറ്റി വരുന്നതിനിടെ ലോറിയുടെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ തൃക്കാക്കര ഫയർ ഫോഴ്സ് എത്തി ക്യാമ്പിൻ പൊളിച്ചാണ് പുറത്തെടുത്തത്. ഫയർ സ്റ്റേഷൻ ഓഫീസർ ബൈജു, അസി.സ്റ്റേഷൻ ഓഫീസർ വിനുരാജ്,ഷാബു,അമൽ രാജ്,അശ്വൻ,നിതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
