തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാതായതായി പരാതി

ഇന്നലെ വൈകീട്ട് മുതലാണ് കാണാതായത്. വൈകിട്ട് അഞ്ചേകാലോടെ ഓഫീസില്‍ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താന്‍ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു.

author-image
Prana
New Update
chalib

തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാതായതായി പരാതി. മാങ്ങാട്ടിരി സ്വദേശി പിബി ചാലിബിനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് മുതലാണ് കാണാതായത്. വൈകിട്ട് അഞ്ചേകാലോടെ ഓഫീസില്‍ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താന്‍ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. ഏറെ വൈകിയിട്ടും ചാലിബിനെ വിളിച്ചിട്ട് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ കുടുംബം തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇന്നലെ രാത്രി കോഴിക്കോടാണ് ചാലിബിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചാലിബിനെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

tirur missing thahasildar