മലങ്കര യാക്കോബായ സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക്

ലങ്കര യാക്കോബായ സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് ബഹ്റൈൻ സെൻ്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ പ്രതിനിധിയായി ഷാജ് ബാബു തെരഞ്ഞെടുത്തു.

author-image
Shyam
New Update
WhatsApp Image 2025-10-26 at 8.07.19 PM

കൊച്ചി: മലങ്കര യാക്കോബായ സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് ബഹ്റൈൻ സെൻ്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ പ്രതിനിധിയായി ഷാജ് ബാബു തെരഞ്ഞെടുത്തു. പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ ശ്രേഷ്‌ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയാണ് നാമനിർദേശം ചെയ്തത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബഹറിനിൽ പ്രവാസ ജീവിതം നയിച്ചു വരുന്ന ഷാജ് ബാബു അങ്കമാലി ഭദ്രാസനത്തിലെ പള്ളിക്കര (മോറക്കാല) സെൻ്റ് മേരീസ് യാക്കോബായ കത്തീഡ്രൽ ഇടവകാംഗമാണ്.

kochi