/kalakaumudi/media/media_files/2025/11/14/vettukadu-2025-11-14-12-07-01.jpg)
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറ്റം.
വൈകീട്ട് 4.30-നു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ കിസ്തുദാസ് മുഖ്യകാർമികനാകും.
ഇടവക വികാരി ഡോ. വൈഎം എഡിസൺ തിരുനാളിനു കൊടിയേറ്റും. 23നാണ് തിരുനാൾ അവസാനിക്കുന്നത്.
തിരുനാൾ ആരംഭിക്കുന്നതിനോടനുബന്ധിച്ച് നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾക്കും കാട്ടാക്കട താലൂക്കിലുള്ള അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും.
മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ പ്രസ്തുത ജോലികൾ പൂർത്തിയാക്കേണ്ടതാണെന്നും ജില്ലാ കലക്ടർ ഉത്തരവിൽ പറയുന്നു.
28-ന് വൈകീട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിൽ ഇടവക വികാരി കൊടിയിറക്ക് ചടങ്ങ് നടത്തും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
