/kalakaumudi/media/media_files/2025/12/15/rahul-mamkoottathil-2025-12-15-10-51-12.jpg)
കൊച്ചി :ബലാത്സംഗകേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യ്ക്ക് ഇന്ന് വളരെ നിർണായകം .
രാഹുലിനെതിരായ രണ്ട് കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും .
അറസ്റ്റ് തടഞ്ഞ ആദ്യ കേസിൽ കോടതി ഇന്ന് വിശദമായ വാദം കേൾക്കുകയും ചെയ്യും .
രണ്ടാമത്തെ ബലാത്സംഗക്കേസിൽ തിരുവനന്തപുരം ജില്ലാ കോടതി നൽകിയ അപ്പീലും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട് .
തിങ്കളാഴ്ച അന്യോഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ജില്ലാ കോടതി നിർദ്ദേശം നൽകിയിട്ടുള്ളത് .
രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ അന്യോഷണഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകില്ലെന്നതാണ് ലഭിക്കുന്ന സൂചന .
ഹാജരാകാനുള്ള അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് രാഹുൽ പറയുന്നത് .
അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഹാജരാക്കുമെന്നും അറിയിച്ചിട്ടിട്ടുണ്ട് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
