/kalakaumudi/media/media_files/2026/02/18/siduee-2026-02-18-15-13-52.jpg)
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായ സിദ്ധാർഥന്റെ വിയോഗത്തിന് ഇന്ന് രണ്ട്‌വർഷം തികയുന്നു. 2024 ഫെബ്രുവരി 18 ന് ആണ് കോളേജിലെ മെൻസ് ഹോസ്റ്റൽ ഡോർമിറ്ററി ശുചിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
സിദ്ധാർഥന്റെ ഇളയസഹോദരൻ പവൻ പ്രകാശ് പ്‌ളസ്ടു വിദ്യാർത്ഥിയാണ്. ഇന്നു രാവിലെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും നാട്ടുകാരും സിദ്ധാർഥന്റെ ഓർമ്മയിൽ ഒത്തുചേർന്ന് അന്ത്യവിശ്രമസ്ഥലത്ത് പൂക്കളർപ്പിച്ചു.
ദുബായിൽ ജോലി ചെയ്യുന്ന ജയപ്രകാശിന് ആരോഗ്യ പ്രശ്‌നങ്ങളാൽ ഇത്തവണ നാട്ടിൽ എത്താനായില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
