എഡിജിപി അജിത് കുമാറിന് ഇന്ന് നിർണായകദിനം ; വിജിലൻസ് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടിൽ വിജിലൻസ് കോടതി തീരുമാനം ഇന്ന്

വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതില്‍ വിജിലൻസ് കോടതി ഇന്ന് തീരുമാനമെടുക്കും. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഉത്തരവ് പറയുക.

author-image
Shibu koottumvaathukkal
New Update
image_search_1754624647672

തിരുവനന്തപുരം : എഡിജിപി അജിത് കുമാറിന് ഇന്ന് നിർണായകദിനം.  അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആർ അജിത്കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതില്‍ വിജിലൻസ് കോടതി ഇന്ന് തീരുമാനമെടുക്കും. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഉത്തരവ് പറയുക. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഒറിജിനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഉൾപ്പെടെയുളള രേഖകൾ കോടതി വിളിച്ചുവരുത്തിയിരുന്നു. വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശി നാഗരാജ് നൽകിയ ഹർജിയിലാണ് കോടതി വിധി പറയുക. 

അഴിമതി ആരോപണങ്ങൾ ആദ്യം ഉന്നയിച്ച പി.വി അൻവർ എംഎൽഎ പിന്നീടു പ്രത്യേക സംഘത്തിനു നൽകിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളിൽ ഡിജിപി സർക്കാരിന്റെ അനുമതിയോടെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം വിജിലൻസ് നടത്തിയ പരിശോധനയിൽ എഡിജിപിയുടെ സ്വത്ത് വിവര കണക്കുകൾ അന്വേഷിച്ചില്ലന്നും കേസ് അന്വഷിച്ചത് എ ഡി ജി പിയക്ക് കീഴിലുള്ള ഉദ്യോഗസ്ഥരാണെന്നും സ്വത്ത് വിവരങ്ങൾ പോലും ശരിയായ രീതിയിൽ പരിശോധിച്ചില്ലെന്നും അന്വേഷണത്തിൽ ഗുരുതര പിഴവുകളുണ്ടായെന്നുമാണ് പരാതിക്കാരന്റെ വാദം.

 

vigilance report thiruvananthapuram vigilance court ADGP Ajith Kumar