ഇന്നത്തെ ചരമ അറിയിപ്പുകള്‍

author-image
Biju
New Update
ada

വി.ശ്രീകുമാരന്‍ നായര്‍
തിരുമല:അരയല്ലൂര്‍ എള്ളുവിള ലെയ്ന്‍ 'ശ്രീനിധി'യില്‍ വി.ശ്രീകുമാരന്‍ നായര്‍ (78) അന്തരിച്ചു. ഭാര്യ: കെ.എന്‍.വിശാലം. മക്കള്‍: വി.എസ്.ചിത്ര, വി.എസ്.ശ്രീജിത്ത്. മരുമക്കള്‍: എസ്.വി.കൃഷ്ണപ്രസാദ്, ജി.ശാലിനി ചന്ദ്രന്‍.

കെ.ഹരിദാസ്
കാര്യവട്ടം:പാങ്ങപ്പാറ എകെജി നഗര്‍ കാര്‍ത്തികയില്‍ കെ.ഹരിദാസ് (കൊച്ചുമണി69) അന്തരിച്ചു. സംസ്‌കാരം നാളെ 12ന് കഴക്കൂട്ടം ശാന്തിതീരം ശ്മശാനത്തില്‍. ഭാര്യ: രമാദേവി. മക്കള്‍: കാര്‍ത്തിക ഹരിദാസ്, കാവ്യ ഹരിദാസ്. മരുമക്കള്‍: സ്റ്റാന്‍, എം.സി.സൂരജ്. സഞ്ചയനം ഓഗസ്റ്റ് 1ന് രാവിലെ 8.30ന്.

പി.എന്‍.ബാലകൃഷ്ണന്‍ നായര്‍
തിരുവനന്തപുരം:കേശവദാസപുരം ജ്യോതി നഗര്‍ (ജെ/49) കൃപയില്‍, ഏജീസ് ഓഫിസ് റിട്ട.സീനിയര്‍ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ പി.എന്‍.ബാലകൃഷ്ണന്‍ നായര്‍ (89) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 7ന് കോസ്‌മോപൊളിറ്റന്‍ ആശുപത്രിക്ക് സമീപം കേദാരം നഗര്‍ (കെആര്‍എ97)ല്‍ കൊണ്ടുവരും. സംസ്‌കാരം വൈകിട്ട് 3.30ന് തൈക്കാട് ശാന്തി കവാടത്തില്‍. കോന്നി പഴയവീട്ടില്‍ കുടുംബാംഗമാണ്. ഭാര്യ: പരേതയായ രാജലക്ഷ്മി. മക്കള്‍: ഡോ.കൃഷ്ണപ്രിയ (യുകെ), സുശീല രാജഗോപാല്‍ (എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ഇറിഗേഷന്‍ വകുപ്പ്), ഗീത സന്തോഷ് (പ്രിന്‍സിപ്പല്‍, യുവഭാരതി ഇന്റര്‍നാഷനല്‍ സ്‌കൂള്‍, സിംഗപ്പൂര്‍). മരുമക്കള്‍: ഡോ.കൃഷ്ണപ്രസാദ് (യുകെ), ഡോ.ആര്‍.രാജഗോപാല്‍ (റിട്ട.സീനിയര്‍ സയന്റിസ്റ്റ്, റബര്‍ ബോര്‍ഡ്), വി.കെ.സന്തോഷ് കുമാര്‍ (എഡിറ്റര്‍, തബല പത്രം, സിംഗപ്പൂര്‍).

രത്‌നമ്മ പിള്ള
ബാലരാമപുരം:മന്നോട്ടുകോണം പയറ്റുവിള ആനന്ദ വിലാസത്തില്‍ രത്‌നമ്മ പിള്ള (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണപിള്ള. മക്കള്‍: ചന്ദ്രിക, രമാദേവി, രാധിക, ഹരികുമാര്‍, പരേതയായ ഗീതാകുമാരി. മരുമക്കള്‍: രാധാകൃഷ്ണന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, രാധാകൃഷ്ണന്‍, ജലജ. സഞ്ചയനം ചൊവ്വ 8ന്.

സുകന്യാദേവി
ചിറയിന്‍കീഴ്:അഞ്ചുതെങ്ങ് വയലില്‍ വീട്ടില്‍ (ഗോവിന്ദവിലാസം) സുകന്യാദേവി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി.വി.രാധാകൃഷ്ണന്‍. മകന്‍: ആര്‍.ജയന്‍. 

എം.രാധാകൃഷ്ണപിള്ള
പേരൂര്‍ക്കട:മണ്ണാമ്മൂല സൂര്യ (114) സരോവരത്തില്‍ കേന്ദ്രീയ വിദ്യാലയ റിട്ട.പ്രിന്‍സിപ്പല്‍ എം.രാധാകൃഷ്ണപിള്ള (77) അന്തരിച്ചു. ഭാര്യ: എസ്.മല്ലിക. മക്കള്‍: സൗമ്യ കൃഷ്ണന്‍ (അസി.പ്രഫസര്‍ അമൃത യൂണിവേഴ്‌സിറ്റി), സന്ദീപ് കൃഷ്ണന്‍ (ക്ലസ്റ്റര്‍ ഹെഡ്, ഐഡിഎഫ്‌സി ബാങ്ക്). മരുമക്കള്‍: മഹേഷ് ബാല (സോഹോ), ലക്ഷ്മി നായര്‍ (ടാറ്റ എഐഎ). സഞ്ചയനം വ്യാഴം 8.30ന്.

ശോശാമ്മ പൗലോസ്
തിരുവനന്തപുരം:കൊച്ചി മെട്രോ മുന്‍ എംഡി ഏലിയാസ് ജോര്‍ജിന്റെ അമ്മ, തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഗേള്‍സ് എച്ച്എസ് റിട്ട.അധ്യാപിക ശോശാമ്മ പൗലോസ് (90) പിടിപി നഗര്‍ പ്ലോട്ട് നമ്പര്‍ (122)ല്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് 2ന് വസതിയിലും തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് പള്ളിയിലും ശുശ്രൂഷയ്ക്കു ശേഷം മലമുകള്‍ സെമിത്തേരിയില്‍. മുന്‍ മന്ത്രി ഇ.പി.പൗലോസിന്റെ മകളും മുവാറ്റുപുഴ ഇടയത്ത് കുടുംബാംഗവും ആണ്. ഭര്‍ത്താവ്: ഫിഷറീസ് വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ പരേതനായ കെ.പി.ജോര്‍ജ്. മകള്‍: ഡോ.മിന ജോര്‍ജ്. മരുമക്കള്‍: അരുണ സുന്ദര്‍രാജന്‍ (മുന്‍ സെന്‍ട്രല്‍ ടെലികോം സെക്രട്ടറി), ഡോ.മാത്യു കോശി.

കര്‍മ്മലി ജോണ്‍
ചിറയിന്‍കീഴ്:അഞ്ചുതെങ്ങ് മാമ്പള്ളി ഡിസ്‌നി ലാന്‍ഡില്‍ കര്‍മ്മലി ജോണ്‍ (73) അന്തരിച്ചു. മത്സ്യത്തൊഴിലാളി നേതാവാണ്. നര്‍മ്മദ ബച്ചാവോ ആന്തോളന്‍, മത്സ്യത്തൊഴിലാളികളുടെ കന്യാകുമാരി മാര്‍ച്ച് എന്നിവയില്‍ പങ്കെടുത്തു. ഭര്‍ത്താവ്: ജോണ്‍ എമിലിയാസ്. മക്കള്‍: ജോബ് ജോണ്‍, ജേക്കബ് ജോണ്‍, മരുമക്കള്‍: ഷെര്‍ലി, ലീന.

സ്വാമിനാഥന്‍
ഇടവ:കാപ്പില്‍ കല്ലുംമൂട് വീട്ടില്‍ സ്വാമിനാഥന്‍ (86) അന്തരിച്ചു. ഭാര്യ: പത്മാവതി. മക്കള്‍: ഷൈലജ, ബിന്ദു, പരേതയായ സിന്ധു.

രാമചന്ദ്രന്‍
വര്‍ക്കല:പുല്ലാന്നികോട് ഏറത്തുവീട് സരസ്വതി വിലാസത്തില്‍ രാമചന്ദ്രന്‍ (82) അന്തരിച്ചു. ഭാര്യ: സരസ്വതി.

നെടുമങ്ങാട്:ഇളവട്ടം വെമ്പ് കല്ലുവിള കിഴക്കുംകര വീട്ടില്‍ ജി.കുട്ടപ്പന്‍ (65) അന്തരിച്ചു. ഭാര്യ: സുധ. മക്കള്‍: കല, കവിത. മരുമക്കള്‍: പ്രേം കുമാര്‍, പ്രേം ജിത്ത്. സഞ്ചയനം ബുധന്‍ 9ന്.

കഴക്കൂട്ടം:അമ്പലത്തിന്‍കര കിടങ്ങില്‍ വീട്ടില്‍ തങ്കമണി (60) അന്തരിച്ചു. സഞ്ചയനം വെള്ളി 8.30ന്.

പി.എല്‍.ശ്യാംകുമാര്‍
നെടുമങ്ങാട്:ഇരിഞ്ചയം വേങ്കവിള മകയിരത്തില്‍ പി.എല്‍.ശ്യാംകുമാര്‍ (61) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പി.ബിന്ദു. മക്കള്‍: ഷിബി, ശാലു. മരുമക്കള്‍: എസ്.അഞ്ജന, എം.അഭിജിത്.

കെ.രാജമ്മ
നാവായിക്കുളം:28-ാം മൈല്‍ ഐശ്വര്യയില്‍ കെ.രാജമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: ഗോപാലകൃഷ്ണപിള്ള (വിമുക്ത ഭടന്‍) മക്കള്‍: കേണല്‍ (റിട്ട.) ജി.ആര്‍.സുനില്‍കുമാര്‍, ജി.ആര്‍.ഷൈലജ (അധ്യാപിക), ജി.ആര്‍.സന്ധ്യ (മെഡിക്കല്‍ കോളജ്). മരുമക്കള്‍: എം.എസ്.മായ, ആര്‍.സതീഷ് കുമാര്‍, വി.ശ്രീകണ്ഠന്‍ നായര്‍. സഞ്ചയനം ബുധന്‍ 7.30ന്.

ആര്‍.രാജഗോപാലന്‍
ആറ്റിങ്ങല്‍:കൊല്ലമ്പുഴ തോട്ടവാരം രാഖി നിവാസില്‍ ആര്‍.രാജഗോപാലന്‍ (73) അന്തരിച്ചു. ഭാര്യ: ആര്‍.സുശീല. മക്കള്‍: രാഖി (അധ്യാപിക, ഗവ.എച്ച്എസ്എസ്, കിളിമാനൂര്‍), രാഹുല്‍.(ഓസ്‌ട്രേലിയ), ആര്‍.എസ്.രാഹിത്. മരുമക്കള്‍: എസ്.അനീഷ് (അധ്യാപകന്‍, എസ്എന്‍ വിഎച്ച്എസ്എസ്, കടയ്ക്കാവൂര്‍), ലക്ഷ്മി ലാല്‍ (ഓസ്‌ട്രേലിയ), ലക്ഷ്മി ഭഗീരഥന്‍. സഞ്ചയനം ബുധന്‍ 8.30ന്.

അരുണ്‍ സേനന്‍
അരുമാനൂര്‍:എസ്എന്‍ സദനത്തില്‍ പരേതനായ രാജസേനന്റെ മകന്‍ കെഎസ്ഇബി ജീവനക്കാരന്‍ അരുണ്‍ സേനന്‍ (44) അന്തരിച്ചു. സഞ്ചയനം ചൊവ്വ 8.30ന്.

പ്രഭാകരന്‍ നായര്‍
കഠിനംകുളം:തെക്കേ കണ്ടവിള വീട്ടില്‍ പ്രഭാകരന്‍ നായര്‍ (76) അന്തരിച്ചു. ഭാര്യ: പരേതയായ ശൈലജ കുമാരി. മക്കള്‍: ശ്രീലത, ശ്രീദേവി. മരുമക്കള്‍: മനോജ്, പരേതനായ അജയ കുമാര്‍. സഞ്ചയനം വ്യാഴം 8ന്.

എന്‍.ശ്യാമള
കാരയ്ക്കാമണ്ഡപം:മുരളി നിവാസില്‍ എന്‍.ശ്യാമള (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി. മക്കള്‍: അനുരാധ, സുജ വിനേഷ്, മുരളി മോഹന്‍. മരുമക്കള്‍: വിനേഷ് കുമാര്‍, ജയ മുരളി, പരേതനായ മുരുകന്‍. സഞ്ചയനം ചൊവ്വ 9ന്.

എസ്.ഗോപകുമാര്‍
തിരുവല്ലം:ഒപ്പാനുമഠം (ടിസി 64/2112) ഗൗരി ഭവനില്‍ എസ്.ഗോപകുമാര്‍ (56) അന്തരിച്ചു. ഭാര്യ: ജയശ്രീ. മക്കള്‍: ശ്രീജീത് (റെയില്‍വേ), ജി.ശ്രീദേവി. മരുമകന്‍: കിരണ്‍ലാല്‍ (ആര്‍മി). സഞ്ചയനം വ്യാഴം 8ന്.

കൊച്ചുമ്മന്‍ അയ്യനേത്ത് 
തിരുവനന്തപുരം:കോന്നി വടക്കുപുറം അയ്യനേത്ത് വീട്ടില്‍, ഫരീദാബാദ് റ്റാല്‍ ബ്രോസ് ഓട്ടമോട്ടീവ് റിട്ട. അക്കൗണ്ട്‌സ് മാനേജര്‍ കൊച്ചുമ്മന്‍ അയ്യനേത്ത് (79) തിരുവനന്തപുരത്ത് അന്തരിച്ചു. സംസ്‌കാരം ഇന്ന് 2ന് പനയക്കോണം മരുതൂര്‍ അയ്യനേത്ത് വീട്ടില്‍ ശുശ്രൂഷയ്ക്കു ശേഷം 3ന് അരുവിയോട് സെന്റ് റീത്താസ് മലങ്കര കത്തോലിക്കാ പള്ളിയില്‍. ഭാര്യ: കുമ്പഴ മരുതൂര്‍ കുടുംബാംഗം വത്സമ്മ കൊച്ചുമ്മന്‍. മക്കള്‍: ഉമഷ്, ഡോ.റിനേഷ്. മരുമകള്‍: ഡോ.ആന്‍.

എസ്.സത്യശീലന്‍
മഞ്ഞാലുമൂട്:കടയാറപുത്തന്‍വീട്ടില്‍ എസ്.സത്യശീലന്‍ (88) അന്തരിച്ചു. ഭാര്യ: പി.ലളിതാംഗി. മക്കള്‍: എസ്.എല്‍.സജീവ്, എസ്.എല്‍.സജിത്. മരുമകള്‍: എം.എല്‍.ജിഞ്ചു. സഞ്ചയനം വെള്ളി 9ന്.

സജീദ്
തോളിക്കോട്:പതിനെട്ടാം കല്ല് ആഷിയ മന്‍സിലില്‍ സജീദ് (45) അന്തരിച്ചു. ഭാര്യ: റജില. മകള്‍: ആഷിയ.

ജെ.എസ്.ദിവ്യ
ശ്രീകാര്യം:ഇടവക്കോട് ഐശ്വര്യ നഗര്‍ ദിവ്യ ഭവനില്‍ ജയകുമാരിയുടെ മകള്‍ ജെ.എസ്.ദിവ്യ (34) അന്തരിച്ചു. സഞ്ചയനം വ്യാഴം 8ന്.

ചെല്ലമ്മപ്പിള്ള
പരശുവയ്ക്കല്‍:പനയറക്കല്‍ ശ്രീപത്മം വീട്ടില്‍ ചെല്ലമ്മപ്പിള്ള (101) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാഘവന്‍പിള്ള. മക്കള്‍: സുകുമാരന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍, ശ്രീകണ്ഠന്‍ നായര്‍, രഘുനാഥന്‍ നായര്‍, കൃഷ്ണന്‍ നായര്‍, ചന്ദ്രിക, പത്മജ, പരേതനായ രവീന്ദ്രന്‍ നായര്‍. മരുമക്കള്‍: വസന്തകുമാരി, കുമാരി അജയ, സുധകുമാരി, ഉദയകുമാരി, രാഗിണി, ഗോപകുമാര്‍, വിജയകുമാരി. സഞ്ചയനം വെള്ളി 8.30ന്.

തങ്കമ്മ
പുലയനാര്‍ക്കോട്ട:തുറുവിയ്ക്കല്‍, ഐറ്റിക്കോണം ഉദയഭവനില്‍ തങ്കമ്മ (102) അന്തരിച്ചു. മകന്‍: ഉദയകുമാര്‍. മരുമകള്‍: ശിവപ്രിയ. സഞ്ചയനം വ്യാഴം 8ന്.

ഗുരുദാസന്‍
ശ്രീകാര്യം:സിപിഎം ചെമ്പഴന്തി ബ്രാഞ്ച് മുന്‍ സെക്രട്ടറിയും, ശ്രീകാര്യം ഗ്രാമപ്പഞ്ചായത്ത് അംഗവുമായിരുന്ന ആവുക്കുളം എസ്എന്‍ നഗര്‍ വൈജയന്തി വിലാസത്തില്‍ ഗുരുദാസന്‍ (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് 1ന് കഴക്കൂട്ടം ശാന്തിതീരത്ത്. ഭാര്യ: വൈജയന്തി. മക്കള്‍: സുനില്‍ ലാല്‍ (ക്യാമറാമാന്‍), അനില്‍ ലാല്‍ (ബിസിനസ്), പ്രിയ. മരുമക്കള്‍: വിജയലക്ഷ്മി, പ്രസാദ് (ബിസിനസ്). സഞ്ചയനം വ്യാഴം 8ന്.

പരമേശ്വരന്‍ നായര്‍
കല്ലിയൂര്‍:മഹാത്മാനഗര്‍ നന്ദനത്തില്‍ പരമേശ്വരന്‍ നായര്‍ (105) അന്തരിച്ചു. ഭാര്യ: പരേതയായ ശാരദാമ്മ. മക്കള്‍: മോഹനന്‍ നായര്‍, അനില്‍ കുമാര്‍, ബാബുക്കുട്ടന്‍, പരേതരായ ശ്രീകണ്ഠന്‍ നായര്‍, വിജയകുമാര്‍. മരുമക്കള്‍: ജയന്തി, ശാന്തമ്മ, ഗീത, മായ, പരേതയായ മോഹനകുമാരി. സഞ്ചയനം വ്യാഴം 8ന് എരുത്താവൂരിലെ വസതിയില്‍.

ബൈജു
കരകുളം:ഇടയേക്കാട് ശ്യാമള ഭവനില്‍ ബൈജു (53) അന്തരിച്ചു. ഭാര്യ: പരേതയായ സന്ധ്യ. മകന്‍: ശ്രീദേവ്. സഞ്ചയനം ചൊവ്വ 8.30ന്.

വട്ടപ്പാറ:വേറ്റിനാട് (വിഎംആര്‍എം-42) മംഗലത്ത് വീട്ടില്‍ ബി.ലളിത (72) അന്തരിച്ചു. ഭര്‍ത്താവ്: ഗോപി. മക്കള്‍: ലത, ബിന്ദു, മിനി, അനിത. മരുമക്കള്‍: വിജയന്‍, രവീന്ദ്രന്‍, മണികണ്ഠന്‍, രാജു. സഞ്ചയനം വ്യാഴം 8.30ന്.

മായാംബിക
ചിറയിന്‍കീഴ്:താമരക്കുളം വയലില്‍ വീട്ടില്‍ മായാംബിക (52) അന്തരിച്ചു. ഭര്‍ത്താവ്: പി.ബാബു. മക്കള്‍: അശ്വതി, ആതിര, ആദര്‍ശ്. മരുമക്കള്‍: ബിനു, റെജി. സഞ്ചയനം ചൊവ്വ 8ന്.

വി.ആര്‍.വിജേഷ്
കാട്ടാക്കട:പള്ളിവേട്ട കടുവാക്കുഴി വി.ആര്‍ ഭവനില്‍ വിജയറാമിന്റെയും രത്നമ്മയുടേയും മകന്‍ വി.ആര്‍.വിജേഷ് (38) അന്തരിച്ചു. ഭാര്യ: വി.എസ്.സന്ധ്യ. മകള്‍: അനന്യ എസ്.വി.റാം. അനുസ്മരണ ശുശ്രൂഷ നാളെ 3ന് ഇരിഞ്ചല്‍ അസംപ്ഷന്‍ ചര്‍ച്ചില്‍.

അംബിക
വട്ടപ്പാറ:കണക്കോട് ചെമ്പേറ്റുകോണത്തുവീട്ടില്‍ അംബിക (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുഷ്പാംഗദന്‍. മക്കള്‍: ബിന്ദു, ചന്ദ്രിക, അനീഷ്, പരേതയായ രാധിക. മരുമക്കള്‍: അജയകുമാര്‍, ഷിബു, മഞ്ജു, പരേതനായ സതീശന്‍. സഞ്ചയനം നാളെ 8.30ന്.

എല്‍.ഡിക്‌സണ്‍ ബാബു
തിരുവനന്തപുരം:കുന്നപ്പുഴ പാങ്ങോട്ടുവിള വീട്ടില്‍ കൊച്ചി ഫാക്ട് മുന്‍ ഉദ്യോഗസ്ഥന്‍ എല്‍.ഡിക്‌സണ്‍ ബാബു (76) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3ന്. ഭാര്യ: ഐവിസുകൃതം. മക്കള്‍: അരുണ്‍ ഡി.ലാസറസ്, കിരണ്‍ ഡി.ലാസറസ്. മരുമക്കള്‍: ജിഷ അരുണ്‍, റെജി കിരണ്‍.

സരോജം
വെങ്ങാനൂര്‍:വെണ്ണിയൂര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ സരോജം (ചന്ദ്രിക58) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ11ന്. ഭര്‍ത്താവ്: പ്രഭാകരന്‍. മക്കള്‍: ദിവ്യപ്രഭ, കൃഷ്ണകുമാര്‍. മരുമകന്‍: മനു.

ചന്ദ്രികാദേവി 
പോത്തന്‍കോട്:ബാലരാമപുരം അതിയന്നൂരില്‍ ചന്ദ്രികാദേവി (മഹേശ്വരി അമ്മ79) അണ്ടൂര്‍ക്കോണം തിരുവെള്ളൂര്‍ (കാര്‍ത്തിക) കമുകറവിളാകം വീട്ടില്‍ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പ്രഭാകരന്‍ നായര്‍. മക്കള്‍: അനില്‍കുമാര്‍, അനിതകുമാരി. മരുമക്കള്‍: സുജാത, വിജയകുമാര്‍. സഞ്ചയനം വ്യാഴം 9.30ന്.

കണിയാപുരം:ജാവ കോട്ടേജ് മണക്കാട്ടുവിളാകം വീട്ടില്‍ അബ്ദുല്‍ ജലീല്‍ (56) അന്തരിച്ചു. മക്കള്‍: ആയിഷ, ആമിന, ഫാത്തിമ.

ജി.അപ്പു
കിടാരക്കുഴി:അമ്പലംകെട്ടിയ പ്ലാങ്കാലവിള പുത്തന്‍വീട്ടില്‍ ജി.അപ്പു (കൃഷ്ണന്‍74) അന്തരിച്ചു. ഭാര്യ: ബി.സുശീല. മക്കള്‍: എ.പ്രീത (ജെഎച്ച്‌ഐ), പ്രസാദ് (വനം വകുപ്പ്). മരുമകള്‍: അശ്വതി (സ്റ്റാഫ് നഴ്‌സ് മുക്കോല എഫ്എച്ച്‌സി). സഞ്ചയനം വ്യാഴം 8.30ന്.

സി.ഗോപാലകൃഷ്ണന്‍ നായര്‍
കരകുളം:മേക്കതില്‍ വടക്കുനാമത്ത് വീട്ടില്‍ സി.ഗോപാലകൃഷ്ണന്‍ നായര്‍ (74) അന്തരിച്ചു. ഭാര്യ: ലീലാ കുമാരി. മക്കള്‍: ആര്യ കൃഷ്ണ, അര്‍ജുന്‍. മരുമകന്‍: ധനൂഷ് പണിക്കര്‍. സഞ്ചയനം വ്യാഴം 8.30ന്.

ലളിതമ്മ 
വട്ടിയൂര്‍ക്കാവ്:തൊഴുവന്‍കോട് കൈലാസ് (ടിഇആര്‍എ 25) ല്‍ ലളിതമ്മ (102) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ശാന്തികവാടത്തില്‍. ഭര്‍ത്താവ്: കെ.അപ്പുക്കുട്ടന്‍ നായര്‍. മക്കള്‍: അംബികാദേവി, രത്‌നകുമാരി, പ്രസന്നകുമാരി, വിജയകുമാരന്‍ നായര്‍, എ.മനോഹരന്‍ നായര്‍, പരേതരായ പ്രഭാകരന്‍ നായര്‍, സുകുമാരന്‍ നായര്‍. മരുമക്കള്‍: സരസ്വതിഅമ്മ. തങ്കമണി, ജയകുമാര്‍, രമദേവി, എന്‍.മിനി മനോഹര്‍, പരേതരായ ഭൂവനേന്ദ്രന്‍ നായര്‍, മണികണ്ഠന്‍ നായര്‍.

കെ.രാജന്‍
മലയിന്‍കീഴ്:തച്ചോട്ടുകാവ് കുന്നില്‍വിള ശ്രീലകംവീട്ടില്‍ കെ.രാജന്‍ (78) അന്തരിച്ചു. ഭാര്യ: സരസ്വതി. മക്കള്‍: വിനുകുമാര്‍ (നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി), അജിത്കുമാര്‍ (പൊലീസ്), എസ്.രാഗി. മരുമക്കള്‍: മിനുകൃഷ്ണ, ജയലക്ഷ്മി, എസ്.ആര്‍.രാജന്‍. സഞ്ചയനം വ്യാഴം 9ന്.

തോമസ്
കള്ളിക്കാട്:വാവോട് മുള്ളങ്കുഴിയില്‍ തോമസ് (75) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2ന് വാവോട് തിരുഹ്യദയ ദേവാലയത്തില്‍. ഭാര്യ: മറിയക്കുട്ടി. മക്കള്‍: ഷിജി, ഷിജോ, ഷിനി. മരുമക്കള്‍: നിബു, ഷീബ, ഷിനു.